LiveTV

Live

National

യു.പിയില്‍ കരിമ്പ് കര്‍ഷകരുടെ സമരം ശക്തമാകുന്നു

യു.പിയില്‍ കരിമ്പ് കര്‍ഷകരുടെ സമരം ശക്തമാകുന്നു
Summary
ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തിലായിരുന്നു നൂറുകണക്കിന് കര്‍ഷകരുടെ പ്രതിഷേധം

ഉത്തര്‍പ്രദേശില്‍ കരിമ്പ് കര്‍ഷകരുടെ പ്രതിഷേധം.കരിമ്പിന്റെ താങ്ങുവില ഉയര്‍ത്തണമെന്നാവശ്യപ്പെട്ടായിരുന്നു നിയമസഭയ്ക്ക് മുന്നില്‍ കരിമ്പ് കൂട്ടിയിട്ട് കത്തിച്ച് സമരം. ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തിലായിരുന്നു നൂറുകണക്കിന് കര്‍ഷകരുടെ പ്രതിഷേധം.

കഴിഞ്ഞദിവസമാണ് കരിമ്പിന്റെ താങ്ങുവില ക്വിന്‍റലിന് 350 രൂപയായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് കര്‍ഷകകര്‍ വ്യക്തമാക്കിയിരുന്നു. ക്വിന്റലിന് 450 രൂപവേണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി സമരത്തിന് കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. സമരത്തിന്‍റെ ഭാഗമായി നൂറു കണക്കിന് കരിമ്പ് കര്‍ഷകരാണ് സംസ്ഥാന തലസ്ഥാനമായ ലഖ്നൌവില്‍ തടിച്ചുകൂടിയത്. വിധാന്‍ സൌധയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ കരിമ്പ് കൂട്ടിയിട്ടു കത്തിച്ചു. വിലകൂട്ടി നല്‍കാതെ കൃഷിയുമായി മുന്നോട്ട് പോകാനാവില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും സമാനസമായ സമരം കര്‍ഷകരുടെ നേതൃത്വത്തില്‍ നടന്നു. അതിനിടെ കര്‍ഷക കടത്തെ തുടര്‍ന്ന് മധ്യപ്രദേശിലെ ഖാര്‍ഗോവില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു.