LiveTV

Live

National

ഗായികയും നർത്തകിയുമായ ഹർഷിത ദഹിയ വെടിയേറ്റ് മരിച്ചു

ഗായികയും നർത്തകിയുമായ ഹർഷിത ദഹിയ വെടിയേറ്റ് മരിച്ചു
Summary
പാനിപ്പത്തിലെ ഇസ്‌റാനയിൽ ഒരു പരിപാടി കഴിഞ്ഞ് കാറിൽ മടങ്ങുന്നതിനിടെയാണ് ഇവർക്ക് അജ്ഞാതരുടെ വെടിയേറ്റത്

ഹരിയാനയിലെ ഗായികയും നർത്തകിയുമായ ഹർഷിത ദഹിയ വെടിയേറ്റ് മരിച്ചു. പാനിപ്പത്തിലെ ഇസ്‌റാനയിൽ ഒരു പരിപാടി കഴിഞ്ഞ് കാറിൽ മടങ്ങുന്നതിനിടെയാണ് ഇവർക്ക് അജ്ഞാതരുടെ വെടിയേറ്റത്. കാറിലെത്തിയ സംഘം ഇവർക്കു നേരെ തുടരെ ആറോളം വെടി വച്ചു.

ഗായികയും നർത്തകിയുമായ ഹർഷിത ദഹിയ വെടിയേറ്റ് മരിച്ചു

ചൊവ്വാഴ്ച വൈകിട്ട് 4.15ഓടെയായിരുന്നു ഹര്‍ഷിതയ്ക്ക് വെടിയേറ്റത്. സംഭവ സമയം ഇവരുടെ അസിസ്റ്റന്റും മറ്റൊരു ഗായകനും ഡ്രൈവറും കാറിലുണ്ടായിരുന്നു. ഇവരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട ശേഷമായിരുന്നു ഹര്‍ഷിതക്ക് നേരെ വെടിയുതിര്‍ത്തത്. ഹര്‍ഷിത ഈയിടെ ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് അവര്‍ക്ക് വധഭീഷണി ഉണ്ടായിരുന്നു. നാടന്‍ പാട്ടുകളിലൂടെയാണ് ഹര്‍ഷിത പ്രശസ്തയായത്.