LiveTV

Live

National

ലുധിയാനയില്‍ ആര്‍ എസ് എസ് നേതാവിനെ വെടിവെച്ചു കൊന്നു

ലുധിയാനയില്‍ ആര്‍ എസ് എസ് നേതാവിനെ വെടിവെച്ചു കൊന്നു
Summary
കൈലാഷ് നഗറിലാണ് കൊലപാതകം

പഞ്ചാബിലെ ലുധിയാനയില്‍ ആര്‍ എസ് എസ് നേതാവിനെ വെടിവെച്ചു കൊന്നു. രവീന്ദര്‍ ഗോസായിയാണ് കൊല്ലപ്പെട്ടത്. കൈലാഷ് നഗറിലാണ് കൊലപാതകം. ചൊവ്വാഴ്ച രാവിലെ 7.20ന് ഗോസായിയുടെ വീടിനടുത്ത് വച്ചാണ് വെടിയേറ്റത്. വളര്‍ത്തുനായയുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഗോസായി. ഈ സമയത്താണ് അക്രമികള്‍ വെടിവെച്ചത്. ഗോസായിയുടെ കഴുത്തില്‍ നിന്നും രണ്ട് ബുള്ളറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.

RSS leader Ravinder Gosai shot dead by unidentified men in #Ludhiana's Kailash Nagar, this morning. pic.twitter.com/LI3RjHQ28T

— ANI (@ANI) October 17, 2017