LiveTV

Live

National

യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ചു

  യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ചു
Summary
സുഹൃത്ത് ബാദല്‍ മണ്ഡലിന്റെ വീട്ടിലെ ഫ്രിഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്

യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിപിന്‍ ജോഷിയാണ് (26) കൊല്ലപ്പെട്ടത്. സുഹൃത്ത് ബാദല്‍ മണ്ഡലിന്റെ വീട്ടിലെ ഫ്രിഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി വിപിന്‍ ജോഷിയെ കാണാനില്ലായിരുന്നു. പൊലീസില്‍ പരാതി നല്‍കിയതിനൊപ്പം കുടുംബാംഗങ്ങളും ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിരുന്നു.

  യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ചു

തെക്കന്‍ ഡല്‍ഹിയിലെ സൈദുലജബിലാണ് സംഭവം നടന്നത്. ശനിയാഴ്ച വൈകിട്ട് വിപിനെ അന്വേഷിച്ച് കുടുംബം ബാദലിന്റെ വീട്ടിലെത്തി. എന്നാല്‍ അടഞ്ഞുകിടന്ന വീട്ടില്‍ നിന്നു ദുര്‍ഗന്ധം വന്നതില്‍ സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ കുത്തിപ്പൊളിച്ചാണു മൃതദേഹം കണ്ടെത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബാദലിനായി പൊലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.