LiveTV

Live

National

ബംഗാളിലെ ബിജെപി അധ്യക്ഷനെ തെരുവില്‍ ഓടിച്ചിട്ടടിച്ച് ജനക്കൂട്ടം

ബംഗാളിലെ ബിജെപി അധ്യക്ഷനെ തെരുവില്‍ ഓടിച്ചിട്ടടിച്ച് ജനക്കൂട്ടം
Summary
പശ്ചിമ ബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലിപ് ഖോഷിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനക്കൂട്ടത്തിന്‍റെ ക്രൂര മര്‍ദനം.

പശ്ചിമ ബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലിപ് ഖോഷിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനക്കൂട്ടത്തിന്‍റെ ക്രൂര മര്‍ദനം. ഡാര്‍ജലിങിലാണ് രോഷാകുലരായ ജനക്കൂട്ടം ദിലിപ് ഖോഷിനെയും ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരെയും കൈകാര്യം ചെയ്തത്.

ബംഗാളിലെ ബിജെപി അധ്യക്ഷനെ തെരുവില്‍ ഓടിച്ചിട്ടടിച്ച് ജനക്കൂട്ടം

മേഖലയില്‍ സന്ദര്‍ശനത്തിനെത്തിയ ബിജെപി സംഘത്തോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് വാക്കേറ്റവും ശേഷം ബിജെപി സംഘത്തെ ഗൂര്‍ഖാ വിഭാഗക്കാര്‍ തെരുവിലൂടെ ഓടിച്ചിട്ട് അടിക്കുകയുമായിരുന്നു. ബിജെപി അധ്യക്ഷന്‍റെ മുഖത്തടിക്കുന്നതും നിലത്ത് ചവിട്ടി വീഴ്‍ത്തുന്നതും നിലത്തിട്ട് ചവിട്ടുന്നതുമൊക്കെ ഇതിന്‍റെ വീഡിയോയില്‍ കാണാം. ഒരു പരിപാടിക്കായി ഡാര്‍ജിലിങിലെത്തിയ താന്‍ അടങ്ങുന്ന ബിജെപി സംഘത്തെ പ്രതിഷേധക്കാര്‍ നിഷ്ഠൂരമായി തല്ലിച്ചതക്കുകയായിരുന്നുവെന്ന് ദിലിപ് ഖോഷ് പറഞ്ഞു.

''എല്ലാം പെട്ടെന്നായിരുന്നു. രോഷാകുലരായ ഒരു സംഘം ആളുകള്‍ വേദിയിലേക്ക് കയറിവന്നു. കരിങ്കൊടി കാണിക്കുകയും ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടര്‍ന്ന് തങ്ങളെ അവര്‍ അടിച്ചോടിക്കുകയുമായിരുന്നു. തന്നോടൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരെയും അവര്‍ ക്രൂരമായി മര്‍ദിച്ചു. സമീപത്തെ പൊലീസ് സ്റ്റേഷന്‍ എത്തുന്നതു വരെ അവര്‍ തങ്ങളെ മര്‍ദിച്ചതായും ദിലിപ് ഖോഷ് പറഞ്ഞു. സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്.