LiveTV

Live

National

ജിഎസ്‍ടി നിരക്കിളവ്: 27 ഇനങ്ങളുടെ വില കുറയും... വില കുറയുന്നവ

ജിഎസ്‍ടി നിരക്കിളവ്: 27 ഇനങ്ങളുടെ വില കുറയും... വില കുറയുന്നവ
Summary
മുന്നൊരുക്കങ്ങളില്ലാതെ കേന്ദ്ര സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയ ചരക്കു സേവന നികുതി സമ്പ്രദായം ജനങ്ങള്‍ക്ക് ഗുണത്തിന് പകരം ദോഷമാണ് വരുത്തി വെച്ചത്.

മുന്നൊരുക്കങ്ങളില്ലാതെ കേന്ദ്ര സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയ ചരക്കു സേവന നികുതി സമ്പ്രദായം ജനങ്ങള്‍ക്ക് ഗുണത്തിന് പകരം ദോഷമാണ് വരുത്തി വെച്ചത്. മൂന്നു മാസമായി ജനങ്ങളും ചെറുകിട വ്യവസായികളും നേരിടുന്ന പ്രയാസങ്ങള്‍ തിരിച്ചറിഞ്ഞ് ജിഎസ്‍ടിയില്‍ കൌണ്‍സില്‍ വിവിധ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതു പ്രകാരം 27 ഇനങ്ങളുടെ വിലയാണ് കുറയുക. വില കുറയുന്ന സാധനങ്ങള്‍ ഇവയാണ്.

ജിഎസ്‍ടി നിരക്കിളവ്: 27 ഇനങ്ങളുടെ വില കുറയും... വില കുറയുന്നവ

1. മാങ്ങ കഷ്ണമാക്കി ഉണക്കിയത് (നേരത്തെയുണ്ടായിരുന്നത് 12ശതമാനം പുതുക്കിയത് അഞ്ച് ശതമാനം)
2. സാദാ ചപ്പാത്തി/റൊട്ടി (12 ശതമാനം അഞ്ച് ശതമാനം)
3. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതികള്‍ പ്രകാരം പാവങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ കണ്ടെയ്‌നറുകളിലാക്കിയ ഭക്ഷ്യ വിഭവങ്ങള്‍ (18 ശതമാനം അഞ്ച് ശതമാനം)
4. ബ്രാന്‍ഡഡ് അല്ലാത്ത വറപൊരി (12 ശതമാനം അഞ്ച് ശതമാനം)
5. ബ്രാന്‍ഡഡ് അല്ലാത്ത ആയുര്‍വേദിക്, യൂനാനി, സിദ്ധ, ഹോമിയോപതി മരുന്നുകള്‍ (12 ശതമാനം അഞ്ച് ശതമാനം)
6. പോസ്റ്റര്‍ കളര്‍ (28 ശതമാനം 18 ശതമാനം)
7. കുട്ടികള്‍ക്കുള്ള മോഡലിങ് പേസ്റ്റ് (28 ശതമാനം 18 ശതമാനം)
8. പ്ലാസ്റ്റിക് മാലിന്യം, സ്‌ക്രാപ് (18 ശതമാനം അഞ്ച് ശതമാനം)
9. റബര്‍ മാലിന്യം, സ്‌ക്രാപ് (18 ശതമാനം അഞ്ച് ശതമാനം)
10. ഹാര്‍ഡ് റബര്‍ മാലിന്യം, സ്‌ക്രാപ് (28 ശതമാനം അഞ്ച് ശതമാനം)
11. പേപര്‍ വേസ്റ്റ്, സ്‌ക്രാപ് (12 ശതമാനം അഞ്ച് ശതമാനം)
12. ഡ്യൂട്ടി ക്രെഡിറ്റ് സ്‌ക്രിപുകള്‍ (അഞ്ച് ശതമാനം പൂജ്യം ശതമാനം)
13. മനുഷ്യനിര്‍മിത ഫിലമ?െന്റുകള്‍ കൊണ്ടുള്ള തയ്യല്‍ നൂല്‍ (18 ശതമാനം 12 ശതമാനം)
14. നൈലോണ്‍, പോളിസ്റ്റര്‍, അക്രിലിക് പോലുള്ള എല്ലാ സിന്തറ്റിക് ഫിലമ?െന്റ് യാണ്‍ (18 ശതമാനം 12 ശതമാനം)
15. വിസ്‌കോസ് റയോണ്‍, കുപ്രേമാണിയം പോലുള്ള കൃത്രിമ ഫിലെമന്റ് യാണ്‍ (18 ശതമാനം 12 ശതമാനം)
16. മനുഷ്യ നിര്‍മിത ഫൈബറുകള്‍ കൊണ്ടുള്ള തയ്യല്‍ നൂല്‍ (18 ശതമാനം 12 ശതമാനം)
17. മനുഷ്യ നിര്‍മിത ഫൈബറുകള്‍ കൊണ്ടുള്ള യാണ്‍ (18 ശതമാനം 12 ശതമാനം)
18. സാരി (12 ശതമാനം അഞ്ച് ശതമാനം)
19. മാര്‍ബിള്‍‍, ഗ്രാനൈറ്റ് എന്നിവ അല്ലാത്തതും 12 ശതമാനം ജി.എസ്.ടിയുള്ളവ അല്ലാത്തതുമായ സമാന ഉല്‍പന്നങ്ങള്‍ (28 ശതമാനം 18 ശതമാനം)
20. ഗ്ലാസ് വേസ്റ്റ്, സ്‌ക്രാപ് (18 ശതമാനം അഞ്ച് ശതമാനം)
21. ഫയല്‍ ബൈന്‍ഡര്‍, ലെറ്റര്‍ ക്ലിപ്, ലെറ്റര്‍ കോര്‍ണര്‍, പേപ്പര്‍ ക്ലിപ്, ഇന്‍ഡെക്‌സിങ് ടാഗ്, സമാന ഓഫിസ് ഉപകരണങ്ങള്‍, സ്റ്റാപ്ലറുകള്‍ക്കുള്ള സ്റ്റാപിള്‍ (28 ശതമാനം 18 ശതമാനം)
22. പ്ലെയിന്‍ ഷാഫ്റ്റ് ബെയറിങ്ങുകള്‍ (28 ശതമാനം 18 ശതമാനം)
23. 15 എച്ച്.പിയില്‍ കൂടാത്ത ഡീസല്‍ വൈദ്യുതി എന്‍ജിനുകളുടെ ഘടകങ്ങള്‍ (28 ശതമാനം 18 ശതമാനം)
24. സെന്‍ട്രിഫുഗല്‍ പമ്പുകള്‍, ആഴമുള്ള കുഴല്‍ക്കിണറുകളിലെ ടര്‍ബൈന്‍ പമ്പുകള്‍, സബ്‌മെഴ്‌സിബ്ള്‍ പമ്പുകള്‍ തുടങ്ങിയവയുടെ ഘടകങ്ങള്‍ (28 ശതമാനം 18 ശതമാനം)
25. ഇവെയ്സ്റ്റ് (28 ശതമാനം 18 ശതമാനം)
26. ബയോമാസ് ബ്രിക്കറ്റുകള്‍ (18 ശതമാനം അഞ്ച് ശതമാനം)
27. ലീനിയര്‍ ആല്‍കൈല്‍ ബെന്‍സീന്‍ ഉല്‍പാദനത്തിനായി നിലനിര്‍ത്തുന്ന മുന്തിയ ഇനം മണ്ണെണ്ണക്കു മാത്രമാകും ഇനി ജി.എസ്.ടി.

ജിഎസ്‍ടി പ്രാബല്യത്തില്‍ വരുത്തുന്നതിന് മുമ്പും സാധനങ്ങളുടെ വില കുറയുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നതെങ്കിലും ഫലത്തില്‍ വില കൂടുകയാണ് ചെയ്തത്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ നിരക്കിളവ് വഴിയെങ്കിലും വില കുറയുമോയെന്ന ആകാംക്ഷയിലാണ് ജനങ്ങള്‍.