LiveTV

Live

National

മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവം; ഐ.എല്‍.ബി.എസ് ആശുപത്രിയിൽ സമരം ശക്തമാകുന്നു 

മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവം; ഐ.എല്‍.ബി.എസ് ആശുപത്രിയിൽ സമരം ശക്തമാകുന്നു 
Summary
ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലന്ന് നഴ്സുമാർ വ്യക്തമാക്കി

മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചതോടെ ഡൽഹി ഐ.എല്‍.ബി.എസ് ആശുപത്രിയിൽ നഴ്സിംഗ് സമരം ശക്തമാകുന്നു. 100ഒാളം നഴ്സുമാരാണ് ഇന്ന് പണിമുടക്കിലേർപ്പെട്ടിരിക്കുന്നത്. ആശുപത്രിയിലെ തൊഴിൽ പീഡനം അവസാനിപ്പിക്കുക, വിഷയത്തിൽ ഡൽഹി സർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ട് വച്ചാണ് സമരം. ഡൽഹി വസന്തകുഞ്ചിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻറ് ബിലിയറി സയൻസിലെ നഴ്സുമാരാണ് സമര രംഗത്തുള്ളത്.

രാവിലെ ഡ്യൂട്ടിക്കെത്തിയവർ ആശുപത്രി കവാടത്തിനരികെ കുത്തിയിരിക്കുകയാണ്. ഇതോടെ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ ഡ്യൂട്ടി അവസാനിപ്പിച്ച് പോകുന്നത് ആശുപത്രി അധികൃതർ തടഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലന്ന് നഴ്സുമാർ വ്യക്തമാക്കി. ആശുപത്രയിൽ 5 വർഷത്തോളമായി നടന്ന് വരുന്ന തൊഴിൽ ചൂഷണത്തിനെതിരെ സമരം നയിച്ചിരുന്ന മലയാളിനഴ്സാണ് ഇന്നലെ ആശുപത്രയിൽ ആത്മഹത്യക്ക് ശ്രമിച്ചത്. കഴിഞ്ഞ ദിവസം ഇവരെ തൊഴിലിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. ഇപ്പോൾ എയിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള നഴ്സ് അപകടനില തരണം ചെയ്തിട്ടുണ്ട്.