LiveTV

Live

National

നിര്‍മല സീതാരാമന്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധ മേഖലയില്‍

നിര്‍മല സീതാരാമന്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധ മേഖലയില്‍
Summary
സിയാച്ചിനിലും സമീപ പ്രദേശങ്ങളിലെയും സുരക്ഷ സംവിധാനങ്ങള്‍ മന്ത്രി വിലയിരുത്തി.

പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധ മേഖലയായ സിയാച്ചിന്‍ ഗ്ലേസിയര്‍ സന്ദര്‍ശിച്ചു. സിയാച്ചിനിലും സമീപ പ്രദേശങ്ങളിലെയും സുരക്ഷ സംവിധാനങ്ങള്‍ മന്ത്രി വിലയിരുത്തി. ലേയില്‍ ഷിയോക് നദിക്ക് കുറുകെ സൈന്യം നിര്‍മ്മിച്ച പാലത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.

നിര്‍മല സീതാരാമന്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധ മേഖലയില്‍

പ്രതിരോധ മന്ത്രിയായ ശേഷമുള്ള ആദ്യ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന് നിര്‍മല സീതാരാമന്‍ ഇന്നലെയാണ് തുടക്കം കുറിച്ചത്. ഇന്നലെ മുഖ്യമന്ത്രി, ഗവര്‍ണര്‍, ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി നിയന്ത്രണ രേഖയിലെ സുരക്ഷ ക്രമീകരണങ്ങളും വിലയിരുത്തിയിരുന്നു. ഇന്ന് ലേ, ലഡാക്ക് മേഖലകളിലാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. കരസേന മേധാവി ബിപിന്‍ റാവത്തും, കമാന്റര്‍ ഇന്‍ ചീഫ് ജനറല്‍ ഓഫീസര്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. പന്ത്രണ്ട് മണിയോടെ ലേയില്‍ എത്തിയ മന്ത്രി ഷിയോക് നദിക്ക് കുറുകെ സൈന്യം പണിത പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലേയെ, വടക്ക് കിഴക്കന്‍ ലഡാക്കിലെ കാരക്കോറം പ്രദേശവുമായി ബന്ധിപ്പിക്കുന്നതില്‍ നിര്‍ണ്ണായകമാണ് പാലം. ചൈനയുമായും, പാകിസ്താനുമായും അതിര്‍ത്തി പങ്കിടുന്ന കാരക്കോറം ഭാഗത്തേക്ക് ഇന്ത്യക്ക് സൈനിക നീക്കം എളുപ്പം നടത്താന്‍ പാലം യാഥാര്‍ത്ഥ്യമായതിലൂടെ സാധിക്കും. ശേഷം മന്ത്രി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധ മേഖലയായ സിയാച്ചിന്‍ ഗ്ലേസിയറില്‍ എത്തി. സിയാച്ചിനില്‍ സൈനികരുമായി മന്ത്രി ആശയവിനിമയം നടത്തിയെന്നും, ദസറ ആശംസകള്‍ നേര്‍ന്നുവെന്നും പ്രതിരോധ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മേഖലയിലെ സൈനിക പോസ്റ്റുകളിലെ സൌകര്യങ്ങളും ക്രമീകരണങ്ങളും മന്ത്രി വിലയിരുത്തി.