LiveTV

Live

National

മോദി നുണയന്‍; പിയുഷ് ഗോയല്‍ കഴിവുകെട്ടവന്‍... ബിജെപിയെ കടന്നാക്രമിച്ച് രാജ് താക്കറെ

മോദി നുണയന്‍; പിയുഷ് ഗോയല്‍ കഴിവുകെട്ടവന്‍... ബിജെപിയെ കടന്നാക്രമിച്ച് രാജ് താക്കറെ
Summary
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും കടന്നാക്രമിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും കടന്നാക്രമിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. മോദിയെ പെരുങ്കള്ളന്‍ എന്ന് വിളിച്ച താക്കറെ, കേന്ദ്ര റെയില്‍വെ മന്ത്രി പിയുഷ് ഗോയലിനെ കഴിവുകെട്ടവന്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. പ്രാദേശിക റെയില്‍വെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്താതെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് വേണ്ടി മുംബൈയില്‍ ഒരു കഷ്ണം ഇഷ്ടിക പോലും ഇറക്കാന്‍ ആരെയും അനുവദിക്കില്ലെന്നും താക്കറെ തുറന്നടിച്ചു. മുംബൈ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുമുണ്ടായ അപകടത്തില്‍ 26 പേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു താക്കറെയുടെ പ്രസ്താവന.

മോദി നുണയന്‍; പിയുഷ് ഗോയല്‍ കഴിവുകെട്ടവന്‍... ബിജെപിയെ കടന്നാക്രമിച്ച് രാജ് താക്കറെ

'ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് വേണ്ടി ഒരു ഇഷ്ടിക കഷ്ണം പോലും മുംബൈയില്‍ ഇറക്കാമെന്ന് ആരും കരുതേണ്ട. ആദ്യം മുംബൈയിലെ റെയില്‍വെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടാകാം മറ്റെന്തും. മോദിക്ക് നിര്‍ബന്ധമാണെങ്കില്‍ പദ്ധതി ഗുജറാത്തില്‍ നടത്തിക്കോളൂ. ഇനി കൈക്കരുത്തിന്റെ ബലത്തിലാണ് മുന്നോട്ട് പോകാന്‍ തീരുമാനമെങ്കില്‍ എന്തുവില കൊടുത്തും അതിനെ ഞങ്ങള്‍ ചെറുക്കും. മോദി ഒരു പെരും നുണയനാണ്. 2014 ലെ ലോക് സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞ മുഴുവന്‍ കാര്യങ്ങളും മോദി ഇന്ന് മാറ്റിപ്പറയുകയാണ്. വാക്കിന് സ്ഥിരതയില്ലാത്ത മോദിയെ പോലെയൊരു പെരുങ്കള്ളനെ ഞങ്ങള്‍ വേറെ കണ്ടിട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പ് വലിയ വാഗ്ദാനങ്ങളൊക്കെ മോദി നല്‍കിയിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞതോടെ മോദി അതെല്ലാം മറന്നു. ഫാഷന്‍ പോലെ നുണ പറയുന്ന വേറൊരാളുമുണ്ടാകില്ല. ഇപ്പോഴത്തെ റെയില്‍ മന്ത്രി പിയുഷ് ഗോയല്‍ വെറും കഴിവുകെട്ടവനാണ്. സുരേഷ് പ്രഭു കൊള്ളാമായിരുന്നു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ ഒക്ടോബര്‍ അഞ്ചിന് വന്‍ പ്രക്ഷോഭം സൃഷ്ടിക്കുമെന്നും താക്കറെ പറഞ്ഞു.