LiveTV

Live

National

ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി സ്ഥാനാര്‍ഥി

ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി സ്ഥാനാര്‍ഥി
Summary
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെച്ചൊല്ലി കോണ്‍ഗ്രസിലുള്ള അഭിപ്രായ ഭിന്നതകള്‍ക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. 2018ലാണ് മധ്യപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പ്. 

യുവ നേതാവായ ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും. പാര്‍ട്ടി നേതാവ് കമല്‍നാഥാണ് ഇക്കാര്യം അറിയിച്ചത്. ജ്യോതിരാദിത്യ സിന്ധ്യയുടെ മണ്ഡലമായ ഗുണയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു കമല്‍നാഥ്. ഞാനത് പറഞ്ഞു കഴിഞ്ഞു, സിന്ധ്യ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് നിങ്ങള്‍ക്കും മനസിലായി കാണും - കമല്‍നാഥ് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെച്ചൊല്ലി കോണ്‍ഗ്രസിലുള്ള അഭിപ്രായ ഭിന്നതകള്‍ക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. 2018ലാണ് മധ്യപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പ്.

ശിവ്‍രാജ് സിങ് ചൌഹാന്‍റെ നേതൃത്വത്തില്‍ അധികാരം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ മൂന്ന് ടേമുകളിലായി ജയം സ്വന്തമാക്കിയ ബിജെപി നേതൃത്വം. സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് ബാങ്കില്‍ കാര്യമായ ഇടിവ് വന്നതായി ആര്‍എസ്എസ് സര്‍വേ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പാളയത്തിലെ പടക്ക് അവസാനം കുറിച്ച് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനത്തിലെത്തിയിട്ടുള്ളത്. അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെപ്പറ്റിയുള്ള പ്രഖ്യാപനം നടത്തേണ്ടത് ഹൈക്കമാന്‍ഡാണെന്ന് പാര്‍ട്ടി വക്താവ് കെകെ മിശ്ര പ്രതികരിച്ചു.