LiveTV

Live

National

ഇറച്ചിക്കടകള്‍ അടപ്പിച്ച ഗോരക്ഷാ തലവന്‍ അറസ്റ്റില്‍

ഇറച്ചിക്കടകള്‍ അടപ്പിച്ച ഗോരക്ഷാ തലവന്‍ അറസ്റ്റില്‍
Summary
നവരാത്രിയോടനുബന്ധിച്ച് നോയ്ഡയിലെ വിവിധ ഭാഗങ്ങളില്‍ നിരവധി ഇറച്ചിക്കടകള്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ അടപ്പിച്ചിരുന്നു

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് നോയ്ഡയില്‍ ഇറച്ചിക്കടകള്‍ ബലംപ്രയോഗിച്ച് അടപ്പിച്ച ഗോരക്ഷാ ദള്‍ തലവന്‍ അറസ്റ്റില്‍. വേദ് നഗര്‍ എന്നയാളാണ് അറസ്റ്റിലായത്. നവരാത്രിയോടനുബന്ധിച്ച് നോയ്ഡയിലെ വിവിധ ഭാഗങ്ങളില്‍ നിരവധി ഇറച്ചിക്കടകള്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ അടപ്പിച്ചിരുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് കടുത്ത നടപടിയുമായി പൊലീസ് രംഗത്തിറങ്ങിയത്.

ഇറച്ചിക്കടകള്‍ അടപ്പിച്ച ഗോരക്ഷാ തലവന്‍ അറസ്റ്റില്‍

ശനിയാഴ്ച വീണ്ടും ശേഷിക്കുന്ന ഇറച്ചിക്കടകള്‍ കൂടി ബലംപ്രയോഗിച്ച് അടപ്പിക്കാന്‍ വേദും സംഘവും നീക്കം നടത്തുന്നുണ്ടെന്ന സൂചനകളെ തുടര്‍ന്നാണ് പൊലീസ് നടപടി. മാധ്യമങ്ങളില്‍ നിന്നാണ് വേദിനെ കുറിച്ച് വിവരം ലഭിച്ചതെന്നും തുടര്‍ന്ന് അചേജ ഗ്രാമത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്നും നോയ്ഡ പൊലീസ് പിആര്‍ഒ മനീഷ് സക്സേന അറിയിച്ചു. നവരാത്രി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറച്ചി വില്‍പ്പന പൂര്‍ണമായും തടയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് നേരത്തെ ദേവിന്‍റെ നേതൃത്വത്തില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ജില്ലാ ഭരണകൂടം വില്‍പ്പന തടഞ്ഞ് ഉത്തരവൊന്നും ഇറക്കാന്‍ തയാറായില്ല. തുടര്‍ന്ന് ആക്രമണം ഭയന്ന് ഏതാനും മത്സ്യ, മാംസ കച്ചവടക്കാര്‍ സ്വമേധയാ കട അടച്ചിരുന്നു. ഇതിന് ശേഷമാണ് ശേഷിക്കുന്ന ഇറച്ചിക്കടകള്‍ കൂടി അടപ്പിക്കാന്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ ഇറങ്ങിത്തിരിച്ചത്.