LiveTV

Live

National

ഗുജറാത്ത് കലാപം അന്വേഷിച്ച വൈ.സി മോദി ഇനി എന്‍ഐഎ തലവന്‍

ഗുജറാത്ത് കലാപം അന്വേഷിച്ച വൈ.സി മോദി ഇനി എന്‍ഐഎ തലവന്‍
Summary
2002 ലെ ഗുജറാത്ത് കലാപം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ അംഗമായിരുന്ന മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ വൈ.സി മോദിയെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) തലവനായി നിയമിച്ചു.

2002 ലെ ഗുജറാത്ത് കലാപം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ അംഗമായിരുന്ന മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ വൈ.സി മോദിയെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) തലവനായി നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ അപ്പോയിന്റ്മെന്റ് കമ്മിറ്റിയാണ് വൈ.സി മോദിയെ എന്‍ഐഎയുടെ ഡയറക്ടര്‍ ജനറലായി നിയമിച്ചത്. 2021 മെയ് 31 ന് വിരമിക്കും വരെ മോദിയായിരിക്കും എന്‍ഐഎയുടെ തലവന്‍.

ഗുജറാത്ത് കലാപം അന്വേഷിച്ച വൈ.സി മോദി ഇനി എന്‍ഐഎ തലവന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായാണ് വൈ.സി മോദി അറിയപ്പെടുന്നത്. അധികാര കൈമാറ്റം സുഗമമാക്കാന്‍ എന്‍ഐഎയില്‍ പ്രത്യേക ഓഫീസറായി അദ്ദേഹം ഉടന്‍ പ്രവേശിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 1984 ലെ അസം- മേഘാലയ കേഡറിലെ ഐപിഎസ് ഓഫീസറായ മോദി, നിലവില്‍ സിബിഐയുടെ പ്രത്യേക ഡയറക്ടറാണ്. സിബിഐയില്‍ ആയിരുന്ന സമയത്ത് ഷീന ബോറ കൊലക്കേസ് അന്വേഷിച്ചതും പീറ്റര്‍, ഇന്ദ്രാണി മുഖര്‍ജി അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്തതും മോദിയുടെ നേതൃത്വത്തിലായിരുന്നു. ഒക്ടോബര്‍ 30 നാണ് എന്‍ഐഎയുടെ നിലവിലെ തലവന്‍ ശര്‍ദ് കുമാര്‍ സ്ഥാനം ഒഴിയുക. 2013 ലാണ് ശരദ് കുമാറിനെ എന്‍ഐഎ തലവനാക്കിയത്. ഇദ്ദേഹത്തിന് രണ്ടുതവണ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയിരുന്നു.

2002 ലുണ്ടായ ഗുജറാത്ത് കലാപത്തില്‍ ആയിരത്തിലേറെ ജീവനുകളാണ് പൊലിഞ്ഞത്. ഇതില്‍ ഭൂരിഭാഗവും മുസ്‍ലിംകള്‍ ആയിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ വംശഹത്യയും അതായിരുന്നു. കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നെങ്കിലും അന്വേഷണത്തിനൊടുവില്‍ വൈ.സി മോദി, നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു.