LiveTV

Live

National

സ്കൂളിൽ ഹാജർ വിളിക്കുമ്പോള്‍ ജയ്​ഹിന്ദ്​ പറയണമെന്ന്​ മധ്യപ്രദേശ് മന്ത്രി

സ്കൂളിൽ ഹാജർ വിളിക്കുമ്പോള്‍ ജയ്​ഹിന്ദ്​ പറയണമെന്ന്​ മധ്യപ്രദേശ് മന്ത്രി
Summary
ഒക്ടോബർ ഒന്നു മുതൽ മധ്യപ്രദേശിലെ സത്ന ജില്ലയിലെ എല്ലാ സ്കൂളുകളിലും ഈ നിർദേശം നടപ്പിലാക്കണമെന്നും മന്ത്രി വിജയ്​ ഷാ ആവശ്യപ്പെട്ടു.

സ്കൂളുകളിൽ വിദ്യാർഥികളുടെ റോൾ നമ്പർ വിളിക്കുമ്പോള്‍ ഹാജർ പറയുന്നതിനു പകരം ’ജയ്​ഹിന്ദ്​’ എന്ന്​ പറയണമെന്ന്​ മധ്യപ്രദേശ്​ വിദ്യാഭ്യാസ മന്ത്രി. ഒക്ടോബർ ഒന്നു മുതൽ മധ്യപ്രദേശിലെ സത്ന ജില്ലയിലെ എല്ലാ സ്കൂളുകളിലും ഈ നിർദേശം നടപ്പിലാക്കണമെന്നും മന്ത്രി വിജയ്​ ഷാ ആവശ്യപ്പെട്ടു.

ജില്ലയിൽ ഇത്​ വിജയകരമായി പ്രവർത്തികമാക്കാനായാൽ സംസ്ഥാനം ഒട്ടാകെ നടപ്പിൽ വരുത്താനാണ്​ തീരുമാനം. നിലവിൽ ഇത്​ സ്വകാര്യ സ്​കൂളുകൾക്ക്​ മാത്രം നൽകിയ നിർദേശമാണ്​. രാജ്യസ്നേഹവുമായി ബന്ധപ്പെട്ടതായതിനാൽ എല്ലാവരും അനുസരിക്കുമെന്നാണ്​ കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ശിവ്​ രാജ്​ സിങ്​ ചൗഹാന്‍റെ അഭിപ്രായം തേടിയ ശേഷമെ സംസ്ഥാനമൊട്ടാകെ നടപ്പിലാക്കാൻ തീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്​തമാക്കി. അധ്യാപകരുടെയും പ്രിൻസിപ്പൽമാരുംടെയും ജന ശിക്ഷകരുടെയും യോഗത്തിലാണ്​ ജയ്​ഹിന്ദ്​ പറയണമെന്ന നിർദേശം മന്ത്രി മുന്നോട്ടുവെച്ചത്​.ദിവസവും ദേശീയ പതാക ഉയർത്തണമെന്നും ദേശീയഗാനം ആലപിക്കണമെന്നും മന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു.