LiveTV

Live

National

അഞ്ചു വയസുകാരിയെ സ്കൂള്‍ പിയൂണ്‍ ബലാത്സംഗം ചെയ്തു

 അഞ്ചു വയസുകാരിയെ സ്കൂള്‍ പിയൂണ്‍ ബലാത്സംഗം ചെയ്തു
Summary
സംഭവത്തില്‍ പിയൂണ്‍ വികാസിനെ(40) പൊലീസ് അറസ്റ്റ് ചെയ്തു

ഡല്‍ഹിയില്‍ അഞ്ചു വയസുകാരിയെ സ്കൂള്‍ പിയൂണ്‍ ബലാത്സംഗം ചെയ്തു. ഡല്‍ഹിയിലെ ശഹദ്രയിലെ ഗാന്ധിനഗര്‍ ഏരിയയിലുള്ള ടാഗോര്‍ പബ്ലിക് സ്കൂളില്‍ ശനിയാഴ്ചയാണ് സംഭവം. സംഭവത്തില്‍ പിയൂണ്‍ വികാസിനെ(40) പൊലീസ് അറസ്റ്റ് ചെയ്തു.

 അഞ്ചു വയസുകാരിയെ സ്കൂള്‍ പിയൂണ്‍ ബലാത്സംഗം ചെയ്തു

കഴിഞ്ഞ മൂന്നു വര്‍ഷമായി ടാഗോര്‍ സ്കൂളിലെ പിയൂണാണ് വികാസ്. മുന്‍പ് അവിടുത്തെ സെക്യൂരിറ്റി ആയും ജോലി ചെയ്തിരുന്നു. ഉച്ചക്ക് 11.45 ഓടെ പെണ്‍കുട്ടിയെ ഒഴിഞ്ഞ ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയി ഇയാള്‍ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അതിന് ശേഷം സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് സ്വകാര്യഭാഗത്ത് രക്തം വാര്‍ന്നതിനെത്തുടര്‍ന്ന് കുട്ടി അക്കാര്യം അമ്മയോട് പറഞ്ഞു. വേദന കൊണ്ട് പുളയുകയായിരുന്ന പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തി വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ബലാത്സംഗത്തിനിരയായതായി അറിയുന്നത്. തുടര്‍ന്ന് കുട്ടിയെ കൌണ്‍സിലിംഗിന് വിധേയമാക്കുകയും ചെയ്തു. കൌണ്‍സിലിംഗിലാണ് തൊപ്പി വച്ചയാളാണ് തന്നെ ഉപദ്രവിച്ചതെന്ന് കുട്ടി പറയുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വികാസിനെ അറസ്റ്റ് ചെയ്തത്.