LiveTV

Live

National

രഥയാത്രയ്ക്കിടെ അദ്വാനിയെ അറസ്റ്റ് ചെയ്ത ആര്‍ കെ സിങ് കേന്ദ്രമന്ത്രിസഭയില്‍

രഥയാത്രയ്ക്കിടെ അദ്വാനിയെ അറസ്റ്റ് ചെയ്ത ആര്‍ കെ സിങ് കേന്ദ്രമന്ത്രിസഭയില്‍
Summary
1999 ഒക്ടോബര്‍ 30ന് ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ അയോധ്യ രഥയാത്ര തടഞ്ഞ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുമ്പോള്‍ രാം കുമാര്‍ സിങ് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു.

1999 ഒക്ടോബര്‍ 30ന് ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ അയോധ്യ രഥയാത്ര തടഞ്ഞ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുമ്പോള്‍ രാം കുമാര്‍ സിങ് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. ആ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇന്ന് മോദി മന്ത്രിസഭയില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിഹാറിലെ അരായില്‍ നിന്നുള്ള എംപിയാണ് ആര്‍ കെ സിങ്.

26 വര്‍ഷം മുമ്പുള്ള എല്‍ കെ അദ്വാനിയുടെ രഥയാത്ര ബിഹാറില്‍ പ്രവേശിച്ചപ്പോള്‍ തടയാന്‍ മുഖ്യമന്ത്രി പ്രസാദ് യാദവ് നിയോഗിച്ചവരില്‍ ഒരാളാണ് ആര്‍ കെ സിങ്. ഗുജറാത്തിലെ സോംനാഥില്‍ നിന്ന് ഉത്തര്‍പ്രദേശിലെ അയോധ്യയിലേക്കായിരുന്നു രഥയാത്ര. ഹെലികോപ്ടറില്‍ സമസ്തിപൂരില്‍ എത്തിയാണ് സിങ് അദ്വാനിക്ക് അറസ്റ്റ് വാറണ്ട് കൈമാറിയത്. പിന്നീട് അദ്വാനിയുമായി മസഞ്ചോര്‍ ഗസ്റ്റ് ഹൗസിലേക്ക് പറന്നു.

അദ്വാനിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട ആ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇന്ന് ബിജെപി മന്ത്രിയായി. 2014ലെ തെരഞ്ഞെടുപ്പിന് മുന്‍പായാണ് സിങ് ബിജെപിയില്‍ ചേര്‍ന്നത്. ബിഹാറിലെ അരായില്‍ നിന്നും മത്സരിച്ചാണ് എംപിയായത്. സിങ് അന്ന് അറസ്റ്റ് ചെയ്ത അദ്വാനിയാകട്ടെ മോദി പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിച്ചതോടെ കരുത്തുചോര്‍ന്ന അവസ്ഥയിലുമായി.