LiveTV

Live

National

റാം റഹീം സിങിന്‍റെ ഫോട്ടോകള്‍ ഓടയില്‍ വലിച്ചെറിഞ്ഞ് ജന്മനാട്ടില്‍ പ്രതിഷേധം

റാം റഹീം സിങിന്‍റെ ഫോട്ടോകള്‍ ഓടയില്‍ വലിച്ചെറിഞ്ഞ് ജന്മനാട്ടില്‍ പ്രതിഷേധം
Summary
ബലാത്സംഗക്കേസില്‍ കോടതി കഠിന തടവ് വിധിച്ച ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീം സിങിനെതിരെ ജന്മനാട്ടില്‍ വന്‍പ്രതിഷേധം

ബലാത്സംഗക്കേസില്‍ കോടതി കഠിന തടവ് വിധിച്ച ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീം സിങിനെതിരെ ജന്മനാട്ടില്‍ വന്‍പ്രതിഷേധം. ഗുര്‍മീതിന്‍റെ നിരവധി ഫോട്ടോകളാണ് ഓടകളില്‍ വലിച്ചെറിയപ്പെട്ട നിലയില്‍ കണ്ടത്.

രാജസ്ഥാനിലെ ശ്രീരംഗനഗര്‍ ചീഫ് സാനിറ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ദേവേന്ദ്ര റാത്തോര്‍ ആണ് ഇക്കാര്യം മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഓടകളിലൂടെ വെള്ളം ഒഴുകുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് റാം റഹീം സിങിന്‍റെ നൂറുകണക്കിന് ഫോട്ടോകള്‍ കണ്ടെത്തിയത്. ഓടകളില്‍ മറ്റ് തടസ്സങ്ങളൊന്നുമുണ്ടായിരുന്നില്ല. മീരാ ചൗക്കിന് സമീപമുള്ള ഓടകളെല്ലാം റാം റഹീം സിങിന്‍റെ ഫ്രെയിം ചെയ്ത ഫോട്ടോകളാല്‍ നിറഞ്ഞെന്നും അതിനാല്‍ ഓടിയിലൂടെയുള്ള വെള്ളത്തിന്‍റെ ഒഴുക്ക് തടസ്സപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ഫോട്ടോകളെല്ലാം മാലിന്യ സംസ്‌ക്കരണ പ്ലാന്‍റിലേക്ക് മാറ്റിയെന്നും റാത്തോര്‍ പറഞ്ഞു.

ശ്രീരംഗനഗര്‍ ജില്ലയിലാണ് ഗുര്‍മീത് റാം റഹീം സിങ് ജനിച്ചത്. ബലാത്സംഗക്കേസില്‍ റാം റഹീം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിന് പിന്നാലെ അനുയായികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. അതേസമയം തന്നെ റാം റഹീം സിങിന്‍റെ ഒരു വിഭാഗം അനുയായികള്‍ അയാള്‍ക്കെതിരെ തിരിഞ്ഞുവെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.