LiveTV

Live

National

ഗ്രാന്റ് സ്ലാം ടവ്വലുകള്‍ മഴവെള്ളത്തെ പ്രതിരോധിക്കും; അല്ലെങ്കില്‍ ലാറാ ദത്തയുടെ ഈ ചിത്രം കാണൂ

ഗ്രാന്റ് സ്ലാം ടവ്വലുകള്‍ മഴവെള്ളത്തെ പ്രതിരോധിക്കും; അല്ലെങ്കില്‍ ലാറാ ദത്തയുടെ ഈ ചിത്രം കാണൂ
Summary
പോരാത്തതിന് ഇതിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു

മഴക്കാലത്ത് വീടിന് ചെറിയ ചോര്‍ച്ചയുണ്ടെങ്കില്‍ നമ്മള്‍ മലയാളികള്‍ ചെയ്യുന്നൊരു പതിവുണ്ട്. ഒന്നുകില്‍ ഒരു പാത്രം വയ്ക്കും, അല്ലെങ്കില്‍ പഴയ തുണിയോ മറ്റോ വെള്ളം വലിച്ചെടുക്കാന്‍ ഇടും. അത്ര മാത്രമാണ് പ്രശസ്ത നടിയും മോഡലും മഹേഷ് ഭൂപതിയുടെ ഭാര്യയുമായ ലാറാ ദത്തയും ചെയ്തത്.

ഗ്രാന്റ് സ്ലാം ടവ്വലുകള്‍ മഴവെള്ളത്തെ പ്രതിരോധിക്കും; അല്ലെങ്കില്‍ ലാറാ ദത്തയുടെ ഈ ചിത്രം കാണൂ

മുംബൈ നഗരം വെള്ളത്തില്‍ മുങ്ങുമ്പോള്‍ സ്വന്തം വീട്ടിലേക്ക് വെള്ളം കയറാതിരിക്കാന്‍ വാതില്‍പ്പാളികള്‍ക്കിടയില്‍ തുണികള്‍ വച്ചായിരുന്നു ലാറയുടെ പരീക്ഷണം. വെറും തുണിയല്ല, ഭൂപതിയുടെ വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍, ആസ്ട്രേലിയന്‍, ഫ്രഞ്ച് ഓപ്പണ്‍ തുടങ്ങിയ മത്സരങ്ങളിലെ ടവ്വല്‍ ഉപയോഗിച്ചാണ് ലാറ വെള്ളത്തെ തടഞ്ഞു നിര്‍ത്തിയത്. പോരാത്തതിന് ഇതിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ടവ്വലുകള്‍ ഉപകാരപ്പെട്ടു എന്നായിരുന്നു ലാറയുടെ ട്വീറ്റ്. തൊട്ടടുത്ത നിമിഷം തന്നെ ഭൂപതിയുടെ മറുപടി ട്വീറ്റും വന്നു. നീ കളിക്കുകയാണോ..ഇത് വര്‍ഷങ്ങളായുള്ള എന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നായിരുന്നു മഹേഷിന്റെ അല്‍പം കുസൃതി നിറഞ്ഞ ട്വീറ്റ്.

Putting our Wimbledon,US Open, Aus Open &French Open towels to good use!😄@Maheshbhupathi #MumbaiRain.Stay safe & indoors if possible folks!🙏 pic.twitter.com/uEV30SPfT5

— Lara Dutta Bhupathi (@LaraDutta) August 29, 2017

Are u kidding me !!!! That's years of hard work 😡😡😡 https://t.co/3ihImzbOWa

— Mahesh Bhupathi (@Maheshbhupathi) August 29, 2017