LiveTV

Live

National

പൊലീസുകാരന്‍ 15കാരിയെ ബലാത്സംഗം ചെയ്തു; വിവരമറിഞ്ഞ് പെണ്‍കുട്ടിയുടെ പിതാവ് ഹൃദയാഘാതത്താല്‍ മരിച്ചു

പൊലീസുകാരന്‍ 15കാരിയെ ബലാത്സംഗം ചെയ്തു; വിവരമറിഞ്ഞ് പെണ്‍കുട്ടിയുടെ പിതാവ് ഹൃദയാഘാതത്താല്‍ മരിച്ചു
Summary
ഉത്തര്‍ പ്രദേശില്‍ 15കാരിയെ പൊലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തു.

ഉത്തര്‍ പ്രദേശില്‍ 15കാരിയെ പൊലീസ് കോണ്‍സ്റ്റബിള്‍ ബലാത്സംഗം ചെയ്തു. ബാലിയ ജില്ലയിലാണ് സംഭവം. വിവരമറിഞ്ഞ് മകളെ കാണാന്‍ പോകുന്നതിനിടെ പെണ്‍കുട്ടിയുടെ അച്ഛന്‍ ഹൃദയാഘാതത്താല്‍ മരിച്ചു. സംഭവത്തില്‍ ധരം സിങ്ങെന്ന പൊലീസുകാരനെ അറസ്റ്റ് ചെയ്തു.

ഗോപാല്‍ നഗര്‍ ഔട്ട് പോസ്റ്റില്‍ വെച്ചായിരുന്നു പീഡനം. ഔട്ട് പോസ്റ്റില്‍ നിന്നും കരച്ചില്‍ കേട്ട് സ്ഥലത്തെത്തിയ യുവാക്കളാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. സംഭവമറിഞ്ഞ് മകളെ കാണാന്‍ ഔട്ട് പോസ്റ്റിന് സമീപം എത്തിയപ്പോഴാണ് 60കാരനായ അച്ഛന് ഹൃദയാഘാതമുണ്ടായത്. ആളുകളുടെ ശ്രദ്ധ അങ്ങോട്ടായതോടെ പൊലീസുകാരന്‍ ബൈക്കെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ആള്‍ക്കൂട്ടം അയാളെ തടഞ്ഞുവെച്ചു. അടുത്ത സ്റ്റേഷനില്‍ നിന്നുമെത്തിയ പൊലീസുകാര്‍ ഇയാളെ അറസ്റ്റ് ചെയ്തു.

സംഭവത്തെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തെന്നും ഇയാളെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.