LiveTV

Live

National

ഈദിന് റോഡില്‍ നമസ്‌കാരം തടയാനാവുന്നില്ലെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ ജന്മാഷ്ടമി ആഘോഷവും തടയാനാവില്ല; ആദിത്യനാഥ്

ഈദിന് റോഡില്‍ നമസ്‌കാരം തടയാനാവുന്നില്ലെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ ജന്മാഷ്ടമി ആഘോഷവും തടയാനാവില്ല; ആദിത്യനാഥ്
Summary
ഈദിന് റോഡില്‍ നമസ്‌കരിക്കുന്നത് തടയാന്‍ കഴിയുന്നില്ലെങ്കില്‍ തനിക്ക് പൊലീസ് സ്റ്റേഷനില്‍ ജന്മാഷ്ടമി ആഘോഷിക്കുന്നതും തടയാന്‍ കഴിയില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഈദിന് റോഡില്‍ നമസ്‌കരിക്കുന്നത് തടയാന്‍ കഴിയുന്നില്ലെങ്കില്‍ തനിക്ക് പൊലീസ് സ്റ്റേഷനില്‍ ജന്മാഷ്ടമി ആഘോഷിക്കുന്നതും തടയാന്‍ കഴിയില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ വര്‍ഷം സമാജ്വാദി സര്‍ക്കാറിന് കീഴില്‍ ജന്മാഷ്ടമി ആഘോഷങ്ങള്‍ തടസപ്പെടുത്തിയിരുന്നുവെന്നും ഇപ്രാവശ്യം വലിയ രീതിയില്‍ ആഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏത് ആഘോഷവും ആര്‍ക്കും കൊണ്ടാടാന്‍ സ്വാതന്ത്ര്യമുണ്ട്, ഈദും ക്രിസ്തുമസും ആഘോഷിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, അത് ആരും തടയില്ല, എന്നാല്‍ അതെല്ലാം നിയമത്തിനുള്ളില്‍ നിന്നാവണമെന്നും അദ്ദേഹം പറഞ്ഞു.

ഗൊരഖ്പൂരില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ സംസ്ഥാനം വിറങ്ങലിച്ച് നില്‍ക്കെ ജനങ്ങളോട് വിപുലമായ രീതിയില്‍ ജന്മാഷ്ടമി ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.