LiveTV

Live

National

81 ലക്ഷം ആധാര്‍ കാര്‍ഡുകള്‍ അസാധുവാക്കി; നിങ്ങളുടേതും റദ്ദായോയെന്ന് പരിശോധിക്കാം

81 ലക്ഷം ആധാര്‍ കാര്‍ഡുകള്‍ അസാധുവാക്കി; നിങ്ങളുടേതും റദ്ദായോയെന്ന് പരിശോധിക്കാം
Summary
പതിനൊന്ന് ലക്ഷത്തോളം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ 81 ലക്ഷം ആധാര്‍ കാര്‍ഡുകളും നിര്‍ജീവമാക്കിയതായി റിപ്പോര്‍ട്ട്.

പതിനൊന്ന് ലക്ഷത്തോളം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ 81 ലക്ഷം ആധാര്‍ കാര്‍ഡുകളും നിര്‍ജീവമാക്കിയതായി റിപ്പോര്‍ട്ട്. ആധാര്‍ നിയമത്തിലെ 27, 28 വകുപ്പുകള്‍ പ്രകാരമുള്ള വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കാര്‍ഡുകള്‍ അസാധുവാക്കിയത്. ഒന്നിലേറെ കാര്‍ഡുകള്‍ സ്വന്തമാക്കിയവരുണ്ടെന്ന കണ്ടെത്തല്‍ ഇതിനു കാരണമായതായും റിപ്പോര്‍ട്ടുകളുണ്ട്.

81 ലക്ഷം ആധാര്‍ കാര്‍ഡുകള്‍ അസാധുവാക്കി; നിങ്ങളുടേതും റദ്ദായോയെന്ന് പരിശോധിക്കാം

ഒരു വ്യക്തിക്ക് തന്നെ ഒന്നിലേറെ പാന്‍ കാര്‍ഡുകളുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ അടുത്തിടെ നടത്തിയ പരിശോധനക്കൊടുവില്‍ 11 ലക്ഷത്തിലേറെ പാന്‍ കാര്‍ഡുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ വ്യാജ വ്യക്തി വിവരങ്ങള്‍ കടന്നുവരുന്നത് ഒഴിവാക്കാനാണ് വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയത്. 111 കോടി ആധാര്‍ കാര്‍ഡുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.

ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിനാല്‍ തട്ടിപ്പുകള്‍ക്കുള്ള സാധ്യത ആധാറില്‍ കുറവാണെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. ഈ വര്‍ഷം ആദ്യം ആദായ നികുതി ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സമയ പരിധി ഈ മാസം 31 നാണ് അവസാനിക്കുക. ഇനിയും ഇവ ബന്ധിപ്പിക്കാത്തവര്‍ നിങ്ങളുടെ ആധാറും പാന്‍ കാര്‍ഡും സജീവമാണോയെന്ന് പരിശോധിച്ച ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതാകും ഉചിതം.

എങ്ങനെ പരിശോധിക്കാം

യൂണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‍സൈറ്റായ www.uidai.gov.in ല്‍ കയറുക. തുടര്‍ന്ന് Verify Aadhaar Number എന്ന ലിങ്കില്‍ പ്രവേശിക്കുക. ഹോം പേജിന്‍റെ വലതു ഭാഗത്തായിട്ടാകും ഈ ലിങ്ക് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതിന് ശേഷം ഈ ലിങ്കില്‍ നിന്ന് കിട്ടുന്ന വേരിഫൈ എന്ന ബോക്സിനുള്ളില്‍ നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് സുരക്ഷാ കോഡ് നല്‍കി വേരിഫൈ നല്‍കുക. നിങ്ങളുടെ ആധാര്‍ സാധുവാണെങ്കില്‍ അത് അപ്പോള്‍ തന്നെ വ്യക്തമാക്കും.