LiveTV

Live

National

ബ്ലൂ വെയിലിനെതിരെ കേന്ദ്രം; ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഗൂഗിളിനും നവമാധ്യമങ്ങള്‍ക്കും നിര്‍ദേശം

ബ്ലൂ വെയിലിനെതിരെ കേന്ദ്രം; ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഗൂഗിളിനും നവമാധ്യമങ്ങള്‍ക്കും നിര്‍ദേശം
Summary
കുട്ടികളെ മരണത്തിലേക്ക് തള്ളിവിടുന്ന അപകടകാരിയായ ബ്ലൂ വെയില്‍ ഓണ്‍ലൈന്‍ ഗെയിമിനെതിരെ നപടിയുമായി കേന്ദ്രസര്‍ക്കാര്‍

കുട്ടികളെ മരണത്തിലേക്ക് തള്ളിവിടുന്ന അപകടകാരിയായ ബ്ലൂ വെയില്‍ ഓണ്‍ലൈന്‍ ഗെയിമിനെതിരെ നപടിയുമായി കേന്ദ്രസര്‍ക്കാര്‍. ഗെയിമിന്‍റെ ലിങ്കുകള്‍ നീക്കം ചെയ്യണമെന്ന് ഗൂഗിള്‍, ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആഗസ്റ്റ് 11നാണ് മൈക്രോസോഫ്റ്റ്, യാഹു എന്നിവക്കടക്കം കത്ത് അയച്ചത്. കേന്ദ്ര ഐടി മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്. കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കത്ത്. കഴിഞ്ഞ മാസം ബ്ലൂ വെയില്‍ ഗെയിലേര്‍പ്പെട്ട കൌമാരപ്രായക്കാരന്‍ മുംബൈയില്‍ ആത്മഹത്യ ചെയ്തിരുന്നു.

ബ്ലൂ വെയിലിനെതിരെ കേന്ദ്രം; ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഗൂഗിളിനും നവമാധ്യമങ്ങള്‍ക്കും നിര്‍ദേശം

കളി തുടങ്ങിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കളിപ്രേമിയുടെ ജീവന്‍ പിടിച്ചുപറിക്കുന്ന ഗെയിമാണിത്. ആത്മഹത്യ പ്രവണത അടിച്ചേല്‍പ്പിക്കുകയാണ് ബ്ലൂ വെയില്‍. ഒരു രസത്തിനോ കൌതുകത്തിനോ വേണ്ടി കളി തുടങ്ങുന്നവര്‍ പോലും പിന്നീട് പിന്തിരിയാന്‍ കഴിയാത്ത വിധം മരണത്തിന്റെ വലയില്‍ കുടങ്ങിപ്പോകുന്ന മരണക്കളി. റഷ്യയിലാണ് ബ്ലൂ വെയില്‍ കളിച്ച് നൂറിലേറെ പേര്‍ ജീവനൊടുക്കിയത്. ലോകത്തൊട്ടാകെ 200 ലേറെ കൗമാരപ്രായക്കാരും കുട്ടികളുമാണ് ബ്ലൂ വെയിലിന്റെ വായില്‍ അകപ്പെട്ട് ജീവന്‍ ഹോമിച്ചത്. നിരവധി രാജ്യങ്ങള്‍ ഇതിനോടകം ഈ ഗെയിം നിരോധിച്ച് കഴിഞ്ഞു. അറബ് രാജ്യങ്ങളിലെല്ലാം ബ്ലൂ വെയില്‍ ഗെയിം വിലക്കിയിട്ടുണ്ട്. കൗമാര പ്രായക്കാരെ ഇഞ്ചിഞ്ചായി കൊല്ലാകൊല ചെയ്യുന്ന, ജീവിതം തകർക്കുന്ന ഒരു ഓൺലൈൻ ഗെയിമാണ് ബ്ലൂ വെയില്‍.

22 കാരനായ ഫിലിപ്പ് ബുഡികിന്‍ എന്ന യുവാവാണ് ഈ കൊലയാളി ഗെയിമിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇയാള്‍ ഇപ്പോള്‍ മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. റഷ്യന്‍ യുവാക്കളെ സ്വയം വെടിവെച്ച് മരിക്കാന്‍ പ്രേരിപ്പിച്ചതിനാണ് ശിക്ഷ. 2013 ലാണ് ബ്ലൂ വെയില്‍ ഗെയിം അവതരിക്കുന്നത്. സൌഹൃദങ്ങള്‍ക്കപ്പുറത്ത് ഒറ്റപ്പെടല്‍ അനുഭവിക്കുന്ന കൗമാരപ്രായക്കാരെയും കുട്ടികളെയും മാനസികമായ ദൌര്‍ബല്യം പേറുന്നവരെയുമാണ് ബ്ലൂ വെയില്‍ ഇരയാക്കുന്നത്. ‌അൻപത് സ്റ്റേജുകളുള്ള ഈ ഗെയിമിലെ അവസാന ഭാഗം ആത്മഹത്യയ്ക്ക് വെല്ലുവിളിക്കുന്നതാണ്. ഇതിനിടെ ചില സ്റ്റേജുകളിൽ കയ്യിൽ മുറിവേൽപ്പിച്ച് രക്തം പുറത്തുകാണിച്ചുള്ള ദൗത്യവും നടക്കുന്നു. ഈ ഗെയിം ഒരു തവണ ഇൻസ്റ്റാൾ ചെയ്തു കളിച്ചാൽ പിന്നീട് പിന്തിരിയാൽ സാധിക്കില്ലെന്നും പറയപ്പെടുന്നു. ഗെയിം ഇൻസ്റ്റാൾ ചെയ്യുന്നതോടെ വ്യക്തിയുടെ എല്ലാ നീക്കങ്ങളും രഹസ്യമായി ഗെയിം നിർമാതാക്കൾ ചോർത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.