LiveTV

Live

National

ദ്രോണ, ധ്യാന്‍ചന്ദ് പുരസ്കാരങ്ങള്‍ക്കുള്ള അന്തിമ പട്ടികയായി

 ദ്രോണ, ധ്യാന്‍ചന്ദ് പുരസ്കാരങ്ങള്‍ക്കുള്ള അന്തിമ പട്ടികയായി
Summary
പട്ടിക കേന്ദ്ര കായിക മന്ത്രാലയത്തിന് സമര്‍പ്പിച്ചു..

മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്കാരത്തിനും, കായിക രംഗത്തെ സമഗ്ര സംഭവാനക്ക് നല്‍കുന്ന ധ്യാന്‍ ചന്ദ് പുരസ്കാരത്തിനുമുള്ള അന്തിമ പട്ടികയായി. അതലറ്റിക്സ് പരിശീലകനായിരുന്ന, അന്തരിച്ച ഡോ ആര്‍ ഗാന്ധിക്കം, കബഡി പരിശീലകന്‍ ഹിരാനന്ദ് ഖട്ടാരിയ, പാരാലിമ്പിക്സ് പരിശീലകന്‍ സത്യ നാരായണ്‍ എന്നിവര്‍ക്കുമാണ് ദ്രോണാചാര്യ പുരസ്കാരങ്ങള്‍ ലഭിക്കുക. ബാഡ്മിന്റണില്‍ ജിഎസ്എസ്വി പ്രസാദ്, ബോക്സിംഗില്‍ ബ്രിജ് മൊഹന്തി, ഹോക്കിയില്‍ പിഎ റാഫേല്‍, ഷൂട്ടിംഗില്‍ സജ്ഞയ് ചക്രവര്‍ത്തി എന്നിവരും ദ്രോണ പുരസ്കാരത്തിനുള്ള അന്തിമ പട്ടികയിലുണ്ട്.

സമഗ്രസംഭാവനക്കുള്ള ധ്യാന്‍ചന്ദ് പുരസ്കാരങ്ങള്‍ മുന്‍ അത്ലറ്റിക്സ് താരം ഭുപീന്ദര്‍ സിംഗ്, ഫുട്ബോള്‍ താരം സയ്യിദ് ഷാഹിദ് ഹക്കീം, വനിത ഹോക്കി താരം സുമറായ് ടെറ്റെ എന്നിവര്‍ക്ക് ലഭിക്കും.