LiveTV

Live

National

'കന്യക'ക്ക്​ പകരം 'അവിവാഹിത'; വിവാദ അപേക്ഷഫോമിൽ മാറ്റം വരുത്തി 

 'കന്യക'ക്ക്​ പകരം 'അവിവാഹിത'; വിവാദ അപേക്ഷഫോമിൽ മാറ്റം വരുത്തി 
Summary
വിവാഹിതയാണോ അല്ലയോ എന്നത്​ രേഖപ്പെടുത്തിയാൽ മതിയെന്നാണ്​ പുതിയ നിർദേശം. ആശുപത്രി ഡയറക്​ടർ ബിശ്വാസ് ​വ്യാഴാഴ്​ച വിളിച്ച്​ ചേർത്ത യോഗത്തിലാണ്​​ അപേക്ഷ ഫോമിൽ മാറ്റം വരുത്തിയത്​​. നാല്​ ദിവസത്തെ....

വിവാദ അപേക്ഷ ഫോമിൽ മാറ്റം വരുത്തി പട്​നയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ സയൻസ്​. പുതുതായി ജോലിക്കെത്തുന്നവർ കന്യകയാണോ എന്ന്​​ അപേക്ഷ ഫോമിൽ വ്യക്​തമാക്കണമെന്നായിരുന്നു സ്ഥാപനത്തി​​െൻറ നേരത്തെയുണ്ടായിരുന്ന നിർദേശം. ഇതിൽ മാറ്റം വരുത്തി വിവാഹിതയാണോ അല്ലയോ എന്നത്​ രേഖപ്പെടുത്തിയാൽ മതിയെന്നാണ്​ പുതിയ നിർദേശം. ആശുപത്രി ഡയറക്​ടർ ബിശ്വാസ് ​വ്യാഴാഴ്​ച വിളിച്ച്​ ചേർത്ത യോഗത്തിലാണ്​​ അപേക്ഷ ഫോമിൽ മാറ്റം വരുത്തിയത്​​. നാല്​ ദിവസത്തെ അവധിക്ക്​ ശേഷം ബിശ്വാസ്​ തിരിച്ചെത്തിയതിന്​ പിന്നാലെയാണ്​ നടപടി.

 'കന്യക'ക്ക്​ പകരം 'അവിവാഹിത'; വിവാദ അപേക്ഷഫോമിൽ മാറ്റം വരുത്തി 

നേരത്തെ സ്ഥാപനത്തി​​െൻറ വിവാദ അപേക്ഷ ഫോമിനെ ന്യായീകരിച്ച്​ ബീഹാർ ആരോഗ്യമന്ത്രി മംഗൽ പാണ്ഡെ രംഗത്തെത്തിയിരുന്നു. കന്യക എന്നാൽ അവിവാഹിത എന്നാണർഥം എന്ന്​ ചൂണ്ടിക്കാട്ടിയാണ്​ അപേക്ഷ ഫോമിനെ അദ്ദേഹം ന്യായീകരിച്ചത്​.