LiveTV

Live

National

15 മാസത്തിനിടെ നാല് തവണ സ്ഥലമാറ്റം; കോടതിക്ക് മുന്‍പില്‍ ജഡ്ജിയുടെ പ്രതിഷേധ ധര്‍ണ

15 മാസത്തിനിടെ നാല് തവണ സ്ഥലമാറ്റം; കോടതിക്ക് മുന്‍പില്‍ ജഡ്ജിയുടെ പ്രതിഷേധ ധര്‍ണ
Summary
15 മാസത്തിനിടെ തന്നെ നാല് തവണ സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് അഡിഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍റ് സെഷന്‍സ് ജഡ്ജി കോടതിക്ക് മുന്‍പില്‍ ധര്‍ണ നടത്തുന്നു

15 മാസത്തിനിടെ തന്നെ നാല് തവണ സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് അഡിഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍റ് സെഷന്‍സ് ജഡ്ജി കോടതിക്ക് മുന്‍പില്‍ ധര്‍ണ നടത്തുന്നു. ജഡ്ജി ആര്‍ കെ ശ്രിവാസ് മധ്യപ്രദേശ് കോടതിക്ക് മുന്‍പിലാണ് ധര്‍ണയിരിക്കുന്നത്.

"ഇന്ന് വൈകുന്നേരം വരെ ഇവിടെയിരിക്കും. നാളെ വീണ്ടും വരും. ഹൈക്കോടതി എനിക്കെതിരെ നടപടിയെടുത്തേക്കാം. എന്‍റെ ജോലി നഷ്ടപ്പെട്ടേക്കാം. പക്ഷേ എന്തുവന്നാലും എനിക്ക് ഭയമില്ല"- ജഡ്ജി വ്യക്തമാക്കി.

മറ്റ് ജോലി ചെയ്യുന്നവര്‍ അന്യായമായി സ്ഥലംമാറ്റപ്പെട്ടാല്‍ സര്‍ക്കാരിനെ സമീപിക്കാം. പക്ഷേ തന്നെപ്പോലൊരു ജഡ്ജിക്ക് കോടതിയെ മാത്രമേ സമീപിക്കാനാവൂ. മൂന്ന് കൊല്ലത്തിലൊരിക്കല്‍ മാത്രമേ സ്ഥലംമാറ്റാവൂ എന്നാണ് ചട്ടം. പക്ഷേ തന്നെ 15 മാസത്തിനിടെ നാല് തവണ സ്ഥലംമാറ്റിയെന്ന് ജഡ്ജി പറയുന്നു. ചീഫ് ജസ്റ്റിസിന് പരാതി അയച്ചിട്ടും നടപടിയുണ്ടായില്ലെന്ന് ജഡ്ജി വ്യക്തമാക്കി. തന്നെ ചിലപ്പോള്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചേക്കാം, എന്നാലും പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജഡ്ജി പറഞ്ഞു.