LiveTV

Live

National

ക്ലാസ് മുറിയില്‍ ഉറങ്ങിയ അധ്യാപകന്റെ ഫോട്ടോ എടുത്ത വിദ്യാര്‍ഥിയെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു

ക്ലാസ് മുറിയില്‍ ഉറങ്ങിയ അധ്യാപകന്റെ ഫോട്ടോ എടുത്ത വിദ്യാര്‍ഥിയെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു
Summary
പത്താം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്.

ക്ലാസ് മുറിയില്‍ ഇരുന്ന് ഉറങ്ങിയ അധ്യാപകന്റെ ഫോട്ടോ പകര്‍ത്തി വിദ്യാഭ്യാസ വകുപ്പിന് അയച്ചു കൊടുത്ത വിദ്യാര്‍ഥിയെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. തെലങ്കാനയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. പൊലീസുകാരാണ് വിദ്യാര്‍ഥിയെ കെട്ടിയിട്ട് മര്‍ദിച്ചതെന്നാണ് പരാതി.

ക്ലാസ് മുറിയില്‍ ഉറങ്ങിയ അധ്യാപകന്റെ ഫോട്ടോ എടുത്ത വിദ്യാര്‍ഥിയെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു

കഴിഞ്ഞദിവസം ഗണിത ക്ലാസില്‍ എത്തിയ അധ്യാപകന്‍ കസേരയിലിരുന്ന് ഉറങ്ങുന്ന ചിത്രമാണ് വിദ്യാര്‍ഥി തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. ഈ ചിത്രം പിന്നീട് വാട്സ്‍ആപ് വഴി വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍ക്ക് അയക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് അധ്യാപകനെ സസ്‍പെന്‍ഡ് ചെയ്തിരുന്നു. ഇതാണ് സ്‍കൂളിലെ അധ്യാപകര്‍ക്ക് വിദ്യാര്‍ഥിയോട് പക തോന്നാന്‍ കാരണം. ഇതേ തുടര്‍ന്ന് ഒരു സംഘം അധ്യാപകര്‍ പൊലീസിനെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു സുഹൃത്തുക്കള്‍ക്കൊപ്പം ഗ്രൌണ്ടില്‍ ഇരിക്കുകയായിരുന്ന വിദ്യാര്‍ഥിയെ രണ്ടു പൊലീസുകാരെത്തി സമീപത്തെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. അധ്യാപകര്‍ നോക്കിനില്‍ക്കെയായിരുന്നു മര്‍ദനം. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ പിന്നീട് നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ സ്കൂള്‍ പരിസരത്ത് മദ്യപിച്ച വിദ്യാര്‍ഥിയെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസുകാരുടെ വിശദീകരണം.