LiveTV

Live

National

മോദി അനാച്ഛാദനം ചെയ്ത കലാമിന്റെ പ്രതിമക്ക് മുന്നില്‍ ഭഗവത് ഗീത; വിവാദമായതോടെ ഖുര്‍ആനും ബൈബിളും സ്ഥാപിച്ചു

മോദി അനാച്ഛാദനം ചെയ്ത കലാമിന്റെ പ്രതിമക്ക് മുന്നില്‍ ഭഗവത് ഗീത; വിവാദമായതോടെ ഖുര്‍ആനും ബൈബിളും സ്ഥാപിച്ചു
Summary
കലാമിന്റെ പ്രതിമക്ക് മുന്നില്‍ ഭഗതവ് ഗീത വച്ചതിനെ വിവിധ രാഷ്ട്രീയ നേതാക്കള്‍ വിവാദമാക്കിയതോടെ അദ്ദേഹത്തിന്റെ കുടുംബാംഗമായ എപിജെഎം ഷെയ്ഖ് സലീമാണ് ബൈബിളും ഖുര്‍ആനും സ്ഥാപിച്ചത്.

രാമേശ്വരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പ്രതിമക്ക് മുന്നില്‍ ഭഗവത് ഗീത സ്ഥാപിച്ചത് വിവാദമായതോടെ ഗീതക്കൊപ്പം ഖുര്‍ആനും ബൈബിളും സ്ഥാപിച്ചു. കലാമിന്റെ പ്രതിമക്ക് മുന്നില്‍ ഭഗവത് ഗീത വച്ചതിനെ വിവിധ രാഷ്ട്രീയ നേതാക്കള്‍ വിവാദമാക്കിയതോടെ അദ്ദേഹത്തിന്റെ കുടുംബാംഗമായ എപിജെഎം ഷെയ്ഖ് സലീമാണ് ബൈബിളും ഖുര്‍ആനും സ്ഥാപിച്ചത്.

മോദി അനാച്ഛാദനം ചെയ്ത കലാമിന്റെ പ്രതിമക്ക് മുന്നില്‍ ഭഗവത് ഗീത; വിവാദമായതോടെ ഖുര്‍ആനും ബൈബിളും സ്ഥാപിച്ചു

കഴിഞ്ഞ ആഴ്ച ഉദ്ഘാടനം ചെയ്ത കലാം സ്മാരകത്തിലെ പ്രതിമക്കുമുന്നിൽ ഭഗവത് ഗീത വെച്ചത് ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. തുടർന്നാണ് പ്രതിമക്ക് സമീപം ഒരു ചില്ലുപെട്ടിയിൽ ബൈബിൾ, ഖുർആൻ എന്നിവ കൂടി സ്ഥാപിച്ചത്. ഇതിനിടെ മറ്റു ഗ്രന്ഥങ്ങള്‍ പ്രതിമക്കടുത്ത് സ്ഥാപിക്കുന്നതിന് അനുമതി തേടിയില്ലെന്ന് അവകാശപ്പെട്ടു കൊണ്ട് പ്രാദേശിക ഹിന്ദു സംഘടന രംഗത്തെത്തി. ഹിന്ദു മക്കൾ കച്ചി നേതാവ് കെ പ്രഭാകരനാണ് പരാതി നൽകിയത്. ''ഈ ഗ്രന്ഥങ്ങളെല്ലാം ഞാൻ ബഹുമാനിക്കുന്നു. എന്നാൽ അനുവാദം കൂടാതെ അവ സ്മാരകത്തിൽ സൂക്ഷിക്കുന്നത് തെറ്റാണ്. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രഭാകരന്റെ ആവശ്യം. കലാം എല്ലാ ഇന്ത്യക്കാരും നേതാവാണെന്നും ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കരുതെന്നും കലാമിന്റെ കുടുംബം അഭ്യർത്ഥിച്ചു.