LiveTV

Live

National

ബിഹാറില്‍ നിതീഷ് കുമാര്‍ മന്ത്രിസഭ വിപുലീകരിച്ചു

ബിഹാറില്‍ നിതീഷ് കുമാര്‍ മന്ത്രിസഭ വിപുലീകരിച്ചു
Summary
ജെഡിയുവില്‍ നിന്ന് 14 ഉം ബിജെപി യില്‍ നിന്ന് 12 ഉം പേര്‍‌ മന്ത്രിമാരായി. എന്‍ഡിഎ ഘടക കക്ഷികളില്‍ എല്‍ജെപിക്ക് മാത്രമാണ് മന്ത്രിസ്ഥാനം നല്‍കിയത്.

ബീഹാറില്‍ നിതീഷ്കുമാര്‍ മന്ത്രിസഭ വിപുലീകരിച്ചു. 27 പേരാണ് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ജെഡിയുവില്‍ നിന്ന് 14 ഉം ബിജെപി യില്‍ നിന്ന് 12 ഉം പേര്‍‌ മന്ത്രിമാരായി. എന്‍ഡിഎ ഘടക കക്ഷികളില്‍ എല്‍ജെപിക്ക് മാത്രമാണ് മന്ത്രിസ്ഥാനം നല്‍കിയത്.

സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കളായ നന്ദ് കിശോര്‍ യാദവ്, പ്രേംകുമാര്‍ തുടങ്ങിവര്‍ മന്ത്രിമാരായിട്ടുണ്ട്. ജെഡിയുവിന്‍റെ മഞ്ജു വര്‍മ്മ മാത്രമാണ് മന്ത്രിസഭയില്‍ വനിതാ അംഗം. ഗവർണർ കേസരി നാഥ്​ ത്രിപാഥി മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

എന്‍ഡിഎ ഘടക കക്ഷികളില്‍ എല്‍ജെപി ക്ക് മാത്രമാണ് മന്ത്രിസ്ഥാനം ലഭിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ രാവിലാസ് പാസ്വാന്‍റെ സഹോദരന്‍ കൂടിയായ പശുപതി കുമാര്‍ പരസ് ആണ് എല്‍ജെപിയുടെ മന്ത്രി. ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ചിക്ക് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും മാഞ്ചി വിസമ്മതിക്കുകയായിരുന്നു. മന്ത്രിമാരുടെ വകുപ്പുകള്‍ വരും ദിവസങ്ങളില്‍ തീരുമാനിക്കും.