LiveTV

Live

National

രാജ്യസഭാ സ്ഥാനാര്‍ഥിത്വം: യെച്ചൂരിയെ പിന്തുണച്ച് വിഎസ്

രാജ്യസഭാ സ്ഥാനാര്‍ഥിത്വം: യെച്ചൂരിയെ പിന്തുണച്ച് വിഎസ്
Summary
സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന ആവശ്യം സിപിഎം കേന്ദ്രകമ്മറ്റി യോഗം നാളെ ചര്‍ച്ച ചെയ്യും

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന ആവശ്യം സിപിഎം കേന്ദ്രകമ്മറ്റി യോഗം നാളെ ചര്‍ച്ച ചെയ്യും. ബംഗാളില്‍ നിന്നുള്ള നേതാക്കളാണ് ഇന്ന് വിഷയം കേന്ദ്രകമ്മിറ്റിയില്‍ ഉയര്‍ത്തിയത്. വിഷയത്തില്‍ കേന്ദ്രകമ്മിറ്റിയില്‍ നിലപാട് വ്യക്തമാക്കുമെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

രാജ്യസഭയിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കവെ യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് പശ്ചിമ ബംഗാളില്‍ നിന്നുള്ള നേതാക്കളാണ് ആവശ്യമുന്നയിച്ചത്. വിഎസ് അച്യുതാനന്ദനും യെച്ചൂരി മത്സരിക്കണമെന്ന നിലപാടാണുള്ളത്. ഇക്കാര്യം വിഎസ് യെച്ചൂരിയെ അറിയിച്ചു. നാളെ ചര്‍ച്ച നടക്കുന്പോള്‍ നിലപാട് വ്യക്തമാക്കുമെന്ന് വിഎസ് അറിയിച്ചു. യെച്ചൂരിയെ മത്സരിപ്പിക്കേണ്ടെതില്ലെന്ന മുന്‍നിലപാടില്‍ മാറ്റം വേണ്ടതില്ലെന്നാണ് ഇന്നലെ ചേര്‍ന്ന പിബി യോഗം തീരുമാനമെടുത്തത്.

ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസിന്‍റെ സ്ഥലം, തിയതി എന്നിവയും കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനമാകും. ത്രിപുര തെരഞ്ഞടുപ്പ് സംബന്ധിച്ച ഒരുക്കങ്ങള്‍, കര്‍ഷക സമരങ്ങള്‍, പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ എന്നിവയാണ് കേന്ദ്രകമ്മിറ്റിക്ക് മുന്നിലെ മറ്റ് പരിഗണനാ വിഷയങ്ങൾ.