LiveTV

Live

National

പത്തു ദിവസം തുടര്‍ച്ചയായി യുദ്ധം ചെയ്താല്‍ ഇന്ത്യയുടെ ആയുധങ്ങള്‍ തീരുമെന്ന് സിഎജി

പത്തു ദിവസം തുടര്‍ച്ചയായി യുദ്ധം ചെയ്താല്‍ ഇന്ത്യയുടെ ആയുധങ്ങള്‍ തീരുമെന്ന് സിഎജി
Summary
ആയുധബലത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് പ്രതീക്ഷിച്ചത്ര ഭദ്രമല്ലെന്ന് റിപ്പോര്‍ട്ട്.

ആയുധബലത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് പ്രതീക്ഷിച്ചത്ര ഭദ്രമല്ലെന്ന് റിപ്പോര്‍ട്ട്. പത്തു ദിവസം തുടര്‍ച്ചയായി യുദ്ധം ചെയ്താല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ആയുധ ശേഖരം ഏകദേശം മുഴുവനായി തീരുമെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ സേനയുടെ പക്കലുള്ള 152 തരം ആയുധങ്ങളില്‍ 61 എണ്ണം, തുടര്‍ച്ചയായി പത്തു ദിവസം യുദ്ധം ചെയ്താല്‍ തീരാവുന്നത്ര കുറവാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ ദിവസം പാര്‍ലമെന്റിന് മുമ്പാകെ വെച്ച സിഎജി റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

പത്തു ദിവസം തുടര്‍ച്ചയായി യുദ്ധം ചെയ്താല്‍ ഇന്ത്യയുടെ ആയുധങ്ങള്‍ തീരുമെന്ന് സിഎജി

സേനയുടെ പക്കലുള്ള 31 തരം യുദ്ധോപകരണങ്ങള്‍ മാത്രമെ 40 ദിവസത്തെ ആക്രമണത്തിന് തുടര്‍ച്ചയായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ളു. ശേഷിക്കുന്നവയല്ലെന്നും അപകടകരമായ രീതിയില്‍ കുറവാണ്. ഏറ്റവും കുറഞ്ഞപക്ഷം 20 ദിവസത്തേക്ക് തുടര്‍ച്ചയായി യുദ്ധം ചെയ്യാനുള്ള ആയുധങ്ങളും സ്‍ഫോടകവസ്തുക്കളുമടങ്ങിയ യുദ്ധോപകരണങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിനുണ്ടാകണം. യഥാര്‍ഥത്തില്‍ 40 ദിവസത്തെ ശക്തമായ യുദ്ധത്തിന് ആവശ്യമായ യുദ്ധോപകരണങ്ങളാണ് വേണ്ടത്. 1999 ല്‍ ഇത് 20 ദിവസത്തേക്ക് ഉപയോഗിക്കാന്‍ തരത്തില്‍ കുറച്ചിരുന്നു.

ഇതേസമയം, നിലവില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ആയുധ ശേഖരത്തിലുള്ള 31 തരം യുദ്ധോപകരണങ്ങള്‍ മാത്രമാണ് 40 ദിവസത്തേക്ക് ഉപയോഗിക്കാന്‍ കഴിയൂ. 12 തരം യുദ്ധോപകരണങ്ങള്‍ 30 ദിവസത്തേക്കും 25 തരം യുദ്ധോപകരണങ്ങള്‍ 20 ദിവസത്തേക്കും മാത്രമാണ് തുടര്‍ച്ചയായി ഉപയോഗിക്കാന്‍ കഴിയുക. ഇതിനു പുറമെ ശത്രുവിനെ അടിമുടി തകര്‍ക്കാന്‍ ശേഷിയുള്ള ആയുധങ്ങളുടെ എണ്ണവും അപകടകരമായ രീതിയില്‍ കുറവാണ്. ആയുധങ്ങളുടെ അഭാവം മൂലം ഇപ്പോള്‍ പരിശീലനവും സൈന്യം കുറച്ചിരിക്കുകയാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.