LiveTV

Live

National

യുപിയില്‍ 'ജാതിയുദ്ധം': യോഗി സര്‍ക്കാര്‍ നിയമിച്ച 312 പേരില്‍ 152 പേരും ബ്രാഹ്മണര്‍

യുപിയില്‍ 'ജാതിയുദ്ധം': യോഗി സര്‍ക്കാര്‍ നിയമിച്ച 312 പേരില്‍ 152 പേരും ബ്രാഹ്മണര്‍
Summary
ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റ ശേഷം ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന ആക്ഷേപം ശക്തമാണ്.

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റ ശേഷം ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന ആക്ഷേപം ശക്തമാണ്. ഇപ്പോള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ നിയമനങ്ങളില്‍ ജാതീയത ശക്തമാണെന്ന വസ്തുതകളും പുറത്തുവരുന്നു. ഈ മാസം ഏഴ് വരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമിച്ച 312 നിയമകാര്യ ഉദ്യോഗസ്ഥരില്‍ 152 പേരും ഉന്നത ജാതീയരായ ബ്രഹ്മണരാണ്. ഇത് കൂടാതെ നിയമനം ലഭിച്ചവരില്‍ 90 ശതമാനവും സവര്‍ണ വിഭാഗക്കാരാണെന്നും സ്ക്രോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

യുപിയില്‍ 'ജാതിയുദ്ധം': യോഗി സര്‍ക്കാര്‍ നിയമിച്ച 312 പേരില്‍ 152 പേരും ബ്രാഹ്മണര്‍

താക്കൂര്‍ വിഭാഗത്തില്‍പ്പെട്ടയാളാണ് യോഗി ആദിത്യനാഥ്. അധികാരമേറ്റ ശേഷം ആദിത്യനാഥ് സര്‍ക്കാര്‍ താക്കൂര്‍ വിഭാഗത്തില്‍പ്പെട്ടയാളുകള്‍ക്ക് നിയമനങ്ങളില്‍ അനര്‍ഹമായ പ്രാധാന്യം നല്‍കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ബ്രഹ്മണവിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധിനിത്യം നല്‍കി നിയമവകുപ്പില്‍ നിയമനം നടത്തിയിരിക്കുന്നത്. നിയമവകുപ്പിലെ അഞ്ച് വിഭാഗങ്ങളിലാണ് നിയമനം നടത്തിയത്. ചീഫ് സ്റ്റാന്‍ഡിങ് കൗണ്‍സില്‍സ്, സ്റ്റാന്‍ഡിങ് കൗണ്‍സില്‍സ്, ബ്രീഫ് ഹോള്‍ഡേഴ്‌സ് (സിവില്‍), ബ്രീഫ് ഹോള്‍ഡേഴ്‌സ് (ക്രിമിനല്‍) എന്നിങ്ങനെയുള്ള വിഭാഗങ്ങളായിരുന്നു നിയമനം. ഇതില്‍ പുതുതായി നിയമിതരായ നാലില്‍ മൂന്ന് മുഖ്യ ഉപദേഷ്ടാക്കലും ബ്രാഹ്മണരാണ്. അഡീഷണല്‍ ചീഫ് സ്റ്റാന്‍ഡിങ് കൗണ്‍സിലുകളിലും ഹ്രസ്വകാല അംഗങ്ങളിലും നിയമിതരായവരുടെ എണ്ണം പകുതിയോളം ഉന്നത ജാതിക്കാരാണ്. അര്‍ഹരായ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരെ തഴഞ്ഞുകൊണ്ടായിരുന്നു നിയമനങ്ങളൊക്കെയും. കഴിഞ്ഞമാസം റായ്ബറേലിയില്‍ അഞ്ച് ബ്രഹ്മണര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഭരണതലത്തില്‍ തങ്ങള്‍ക്ക് കൂടുതല്‍ പ്രാധിനിത്യം വേണമെന്ന ആവശ്യവുമായി ബ്രഹ്മണര്‍ രംഗത്തുവന്നിരുന്നു. ഇതോടെയാണ് മേല്‍ജാതിക്കാരെ പ്രീണിപ്പിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.