LiveTV

Live

National

ബംഗാളില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ബിജെപി നേതാക്കള്‍; കലാപം ആസൂത്രിതമെന്ന് സംശയം

ബംഗാളില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ബിജെപി നേതാക്കള്‍; കലാപം ആസൂത്രിതമെന്ന് സംശയം
Summary
പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ സാമുദായിക സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളും സംഘപരിവാറും പ്രചരിപ്പിക്കുന്നത് വ്യാജ ചിത്രങ്ങളെന്ന് തെളിയുന്നു..

പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ സാമുദായിക സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളും സംഘപരിവാറും പ്രചരിപ്പിക്കുന്നത് വ്യാജ ചിത്രങ്ങളെന്ന് തെളിയുന്നു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ ചിത്ര പ്രചരണത്തിലൂടെ സംഘര്‍ഷം രൂക്ഷമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സ് ആരോപിച്ചു.

നോര്‍ത്ത് 24 പര്‍ഗ്നനയിലെ ബസിര്‍ ഹട്ടില്‍ മുസ്ലിംകള്‍ ഹിന്ദു സ്ത്രീയെ അധിക്ഷേപിക്കുന്നു എന്ന തല വാചകത്തോടെ ബിജെപി നേതാക്കളും സംഘപരിവാര്‍ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളും കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ചിത്രം പ്രചരിപ്പിച്ചിരുന്നു. ഹരിയാന ഘടകം ബിജെപി നേതാവ് വിജേതാ മലിക്കും സ്വന്തം ഫേസ് ബുക്ക് പേജിലും ഈ ചിത്രമിട്ടിരുന്നു. എന്നാല്‍ ഇതൊരു ബോജ് പുരി സിനിമയില്‍ നിന്നുള്ള രംഗമാണെന്ന് പശ്ചമി ബംഗാള്‍ പോലീസ് വ്യക്തമാക്കി. ചിത്രം പ്രചരിപ്പിച്ചതിന് ഒരാളെ പിടികൂടിയാതായും പോലീസ് അറിയിച്ചു.

പര്‍ഗാനയില്‍ പരിക്കേറ്റ ഹിന്ദു കുടുംബമെന്ന പേരില്‍ മറ്റൊരു ചിത്രവും പ്രചരിക്കുന്നുണ്ട്. ബംഗ്ലാദേശിലെ ദുലാഗഡില്‍ 2016ലുണ്ടായ സംഘര്‍ഷത്തിനിടെ പകര്‍ത്തിയതാണ് ചിത്രം. 2002 ഗുജറാത്ത് വംശഹത്യ കാലത്ത് വാഹനങ്ങള്‍ അഗ്നിക്കിരയാകുന്നതിന്‍റെ ഫോട്ടോയും ഉപയോഗിക്കുന്നുണ്ട്. പര്‍ഗാനയിലെ ഇപ്പേഴത്തെ സംഘര്‍ഷത്തിനെതിരെ ഇന്നലെ ഡല്‍ഹിയില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിന്‍റെ പോസ്റ്റ്റ്ററിലും ഈ ചിത്രം ഉപയോഗിച്ചതായി കാണാം.