LiveTV

Live

National

പശുക്കടത്ത് ആരോപിച്ച് മൂന്ന് മുസ്ലിം യുവാക്കളെ തല്ലിക്കൊന്നു

പശുക്കടത്ത് ആരോപിച്ച് മൂന്ന് മുസ്ലിം യുവാക്കളെ തല്ലിക്കൊന്നു
Summary
നസീറുല്‍ഹഖ്, സമീറുദ്ദീന്‍, മുഹമ്മദ് നസീര്‍ എന്നീ യുവാക്കളെ ഒരു വിഭാഗം ഹിന്ദുയുവാക്കള്‍ മര്‍ദിച്ചുകൊന്നതായി പൊലീസ് സ്ഥിരീകരിച്ചു.

പശ്ചിമബംഗാളില്‍ പശുക്കടത്ത് ആരോപിച്ച് മൂന്ന് മുസ്ലിം യുവാക്കളെ തല്ലിക്കൊന്നു. ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ഹരിയാനയില്‍ 16 വയസ്സുകാരനായ മുസ്‌ലിം യുവാവിനെ ട്രെയിനില്‍ തല്ലി കൊന്ന സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ പൊതുസ്ഥലങ്ങളില്‍ പോലും മുസ്ലീങ്ങള്‍ക്ക് രക്ഷയില്ലാതായിരിക്കുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു.

വ്യാഴാഴ്ച രാത്രിയിലാണ് പശ്ചിമബംഗാളിലെ സോനര്‍പൂര്‍ഗ്രാം പഞ്ചായത്തില്‍ പശുക്കടത്ത് ആരോപിച്ച് മൂന്ന് മൂസ്‌ലിങ്ങള്‍ക്ക് നേരെ ആക്രമണം നടന്നത്. പത്തിലധികം വരുന്ന സംഘമായിരുന്നു അക്രമത്തിന് പിന്നില്‍. നസീറുല്‍ഹഖ്, സമീറുദ്ദീന്‍, മുഹമ്മദ് നസീര്‍ എന്നീ യുവാക്കളെ ഒരു വിഭാഗം ഹിന്ദുയുവാക്കള്‍ മര്‍ദിച്ചുകൊന്നതായി പൊലീസ് സ്ഥിരീകരിച്ചു.

വ്യാഴാഴ്ച വൈകുന്നേരം ഡല്‍ഹിയില്‍ നിന്ന് ചെറിയ പെരുന്നാളിനുള്ള സാധനങ്ങളും വാങ്ങി മടങ്ങും വഴി പതിനാറുകാരനെ മര്‍ദിച്ച് കൊന്ന സംഭവത്തില്‍ അറസ്റ്റിലായയാള്‍ കുറ്റം നിഷേധിച്ചു. സുഹൃത്തുക്കളാണ് മര്‍ദിച്ചിരുന്നതെന്നും താന്‍ മദ്യപിച്ചിരുന്നതായും അറസ്റ്റിലായയാള്‍ പ്രതികരിച്ചു.

ചെറിയപെരുന്നാളിനുള്ള സാധനങ്ങളും വാങ്ങി ഹരിയാനയിലെ വീട്ടിലേക്ക് മടങ്ങും വഴിയാണ് ജുനൈദും സഹോദരങ്ങളും ട്രെയിനില്‍ മര്‍ദനത്തിനിരയായത്. ഇടക്ക് വെച്ച് ട്രെയിനില്‍ കയറിയ ഒരു കൂട്ടം ആളുകള്‍ മുസ്ലിം യുവാക്കളോട് സീറ്റില്‍ നിന്ന് മാറി ത്തരണമെന്നാവശ്യപ്പെടുകയും ട്രെയിന്‍ മുല്ലമാര്‍ക്കുള്ളതല്ലെന്നും മുസ്‌ലിങ്ങള്‍ രാജ്യദ്രോഹികളാണെന്നും വിദ്വേഷപരാമര്‍ശങ്ങള്‍ നടത്തി. ബഹളം കേട്ട് കൂടുതല്‍ യാത്രക്കാരെത്തിയപ്പോള്‍ മുസ്ലിം യുവാക്കള്‍ ബീഫ് കൈവശം വെച്ചിരിക്കുന്നുവെന്ന് ആരോപണം ഉയര്‍ത്തുകയും കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയും ചെയ്യുകയായിരുന്നു.

കുത്തേറ്റ ജുനൈദ് കൊല്ലപ്പെടുകയും ഹസീബ്, ഷാക്കിര്‍, മുഹ്‌സിന് എന്നീ യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 15 പേരെ കുറ്റക്കാരാക്കി എഫ്‌ഐആര്‍ ഫയര്‍ ചെയ്തിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ പോലും മുസ്‌ലിങ്ങള്‍ സുരക്ഷിതരല്ലാതായെന്ന് കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദകാരാട്ട് പ്രതികരിച്ചു.