LiveTV

Live

National

റോഹിങ്ക്യന്‍ ക്യാമ്പുകളിലേക്ക് സഹായവുമായി ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൌണ്ടേഷന്‍

റോഹിങ്ക്യന്‍ ക്യാമ്പുകളിലേക്ക് സഹായവുമായി ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൌണ്ടേഷന്‍
Summary
പെരുന്നാളിനോടമുബന്ധിച്ച് ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളുമടങിയ കിറ്റുകളാണ് ഓരോ ക്യാമ്പുകളിലും വിതരണം ചെയ്തത്

രാജ്യത്തെ കഷ്ടപാടുകള്‍ നിറഞ്ഞ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് സഹായവുമായി ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൌണ്ടേഷന്‍‍. പെരുന്നാളിനോടമുബന്ധിച്ച് ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളുമടങിയ കിറ്റുകളാണ് ഓരോ ക്യാമ്പുകളിലും വിതരണം ചെയ്തത്. ഒപ്പം ഡല്‍ഹി ഓഖ്‍ലയിലെ റോഹിങ്ക്യന്‍ കാമ്പില്‍ നോമ്പുതുറയും സംഘടിപ്പിച്ചു.

മ്യാന്‍മറിലെ പട്ടാള അടിച്ചമര്‍ത്തലില്‍നിന്നും രക്ഷപ്പെട്ടോടി വരുന്ന റോഹിങ്ക്യന്‍ മുസ്‌ലിം അഭയാര്‍ത്ഥികള്‍ക്ക് വിശപ്പും കഷ്ടപാടുകളും കൂടപ്പിറപ്പുകളാണ്.വര്‍ഷങ്ങള്‍ പിന്നിടും തോറും ജീവിത സാഹചര്യങ്ങളില്‍ നേരിയ മാറ്റമുണ്ടെങ്കിലും ആരോഗ്യകരമായ ജീവിതത്തിലേക്ക് എത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. നോമ്പുകാലത്ത് കൂടുതലായെത്തുന്ന സഹായ ഹസ്തങ്ങളാണ് ഇവരുടെ യാതനകള്‍ക്ക് തെല്ലൊരാശ്വാസമാകുന്നത്.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ഉന്നമനത്തിനായി വിവിധ പ്രവര്‍ത്തനങള്‍ ജമാഅത്തെ ഇസ്ലാമിയുടെ വിഷന്‍ 2026 ഭാഗമായി ചെയ്തുവരുന്നുണ്ട്.അഭയാര്‍ത്ഥി ക്യാന്പുകളിലെ ജീവിതം സംബന്ധിച്ച മീഡിയ വണ്‍ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നിരവധി സഹായങ്ങളും ഈ സമൂഹത്തിന് ലഭിച്ചിരുന്നു.