LiveTV

Live

National

കശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥനെ ജനം മര്‍ദ്ദിച്ച് കൊന്നു

കശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥനെ ജനം മര്‍ദ്ദിച്ച് കൊന്നു
Summary
ഇതിനിടെ സര്‍വ്വീസ് റിവോള്‍വര്‍ എടുത്ത് സ്വയരക്ഷാര്‍ത്ഥം വെച്ച വെടിയില്‍ 3 പ്രക്ഷോഭകാരികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു..

കശ്മീരില്‍ അക്രമാസക്തരായ ജനം പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച് കൊന്നു. ഡി.എസ്.പി യായ മുഹമ്മദ് അയുബ് പണ്ഡിത്തിനെയാണ് ശ്രീനഗറില്‍ ഇന്നലെ രാത്രി കൊലപ്പെടുത്തിയത്.

കശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥനെ ജനം മര്‍ദ്ദിച്ച് കൊന്നു

പൊലീസിനുനേരെ കല്ലെറിഞ്ഞ പ്രക്ഷോഭകാരികളുടെ വീഡിയോ എടുക്കുകയായിരുന്ന ഡിസിപിയെ ജനം ആക്രമിക്കുകയായിരുന്നു. ഇതിനിടെ സര്‍വ്വീസ് റിവോള്‍വര്‍ എടുത്ത് സ്വയരക്ഷാര്‍ത്ഥം വെച്ച വെടിയില്‍ 3 പ്രക്ഷോഭകാരികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.