LiveTV

Live

National

കോവിന്ദിനെ ശിവസേന പിന്തുണക്കും

കോവിന്ദിനെ ശിവസേന പിന്തുണക്കും
Summary
രാംനാഥ് കോവിന്ദിനെ ജെഡിയു പിന്തുണച്ചേക്കും. മികച്ച സ്ഥാനാര്‍ഥിയാണ് രാംനാഥ് കോവിന്ദയെന്ന് എസ്പി നേതാവ് മുലായംസിങ് യാദവ് പ്രതികരിച്ചു.

എന്‍ഡിഎ രാഷ്ടപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കുമെന്ന് ശിവസേന. ശിവസേന തലവന്‍ ഉദ്ദവ് താക്കറെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് സംബന്ധിച്ച് പ്രതിപക്ഷത്തില്‍ ഭിന്നത. രാംനാഥ് കോവിന്ദിനെ ജെഡിയു പിന്തുണച്ചേക്കും. മികച്ച സ്ഥാനാര്‍ഥിയാണ് രാംനാഥ് കോവിന്ദയെന്ന് എസ്പി നേതാവ് മുലായംസിങ് യാദവ് പ്രതികരിച്ചു.

കോവിന്ദിനെ ശിവസേന പിന്തുണക്കും

മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കാന്‍ ശിവസേന തീരുമാനിച്ചത്. ഇതോടെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ 48 ശതമാനം വോട്ടും രാംനാഥ് കോവിന്ദ് ഉറപ്പിച്ചു. ബിജെഡി, എഐഡിഎംകെ, ടിആര്‍എസ്, വൈഎസ്ആര്‍എസ് കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ പിന്തുണ കൂടി ചേരുമ്പോള്‍ വോട്ട് ശതമാനം അറുപതിന് മുകളിലായി. അതേസമയം, എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ പോലും ഭിന്നതയിലാണ് പ്രതിപക്ഷം. കോവിന്ദിനെ പിന്തുണക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ജെഡിയു നാളെ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. പ്രതിപക്ഷ സ്ഥാനാര്‍ഥി ദലിതനല്ലെങ്കില്‍ എന്‍ഡിഎയെ പിന്തുണക്കുമെന്ന് ബിഎസ്പി ഇന്നലെ വ്യക്തമാക്കിയിരുന്നു. മികച്ച സ്ഥാനാര്‍ഥിയാണ് രാംനാഥ് കോവിന്ദെന്ന് എസ്പി നേതാവ് മുലായംസിങ് യാദവ് പറഞ്ഞു. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പി ഔദ്യോഗിക പക്ഷം നിലപാട് വ്യക്തമാക്കിയിട്ടില്ല. എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസും തൃണമൂലും ഇടതുപാര്‍ട്ടികളും. ഇക്കാര്യത്തില്‍ മറ്റന്നാള്‍ ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും.