LiveTV

Live

National

ബിസിസിഐ വിവരാവകാശ നിയമ പരിധിയിലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍

ബിസിസിഐ വിവരാവകാശ നിയമ പരിധിയിലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍
Summary
ബിസിസിഐ പൊതു സ്ഥാപനമാണെന്നും, അതിനാല്‍ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരുമെന്നും കേന്ദ്ര വിവരാവകാശ കമ്മീഷന്‍. സര്‍ക്കാരില്‍ നിന്ന് നേരിട്ട് ധനസഹായം സ്വീകരിക്കുന്നില്ലെങ്കിലും കോടികളുടെ നികുതിയിളവ്..

ബിസിസിഐ പൊതു സ്ഥാപനമാണെന്നും, അതിനാല്‍ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരുമെന്നും കേന്ദ്ര വിവരാവകാശ കമ്മീഷന്‍. സര്‍ക്കാരില്‍ നിന്ന് നേരിട്ട് ധനസഹായം സ്വീകരിക്കുന്നില്ലെങ്കിലും ബിസിസിഐക്ക് കോടികളുടെ നികുതിയിളവ് ലഭിക്കുന്നുണ്ട്. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനാലും, മറ്റ് സ്പോര്‍ട് ഫെഡറേഷനുകള്‍ പോലെ തന്നെയാണ് ബിസിസിഐ എന്നും കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ബിസിസിഐ താരങ്ങള്‍ക്ക് നല്‍കുന്ന ക്യാഷ് അവാര്‍ഡുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടി വിവരാവകാശ നിയമപ്രകാരം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച അപേക്ഷയില്‍ മറപുടി ലഭിക്കാത്തതിനെ തുടര്‍ന്ന് സുഭാഷ് അഗവര്‍വാള്‍ എന്നയാള്‍ നല്‍കിയ അപ്പീലില്‍ തീര്‍പ്പ് കല്‍പ്പിക്കവേയാണ് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലുവിന്‍റെ ഉത്തരവ്. ഒരു കോടി രൂപക്ക് മുകളില്‍ ധനസഹായം ലഭിക്കുന്ന എല്ലാ കായിക സംഘടനകളെയും ദേശീയ കായിക സംഘടനകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ ബിസിസിഐക്ക് നേരിട്ട് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിക്കുന്നില്ല. എന്നാല്‍ ബിസിസിഐയുടെ ഇവന്‍റുകള്‍ക്ക് ലഭിക്കുന്ന നികുതിയിളവുകള്‍, സംസ്ഥാന അസോസിയേഷനുകള്‍ക്ക് സര്‍ക്കാരുകള്‍ നല്‍കുന്ന സൌജന്യ ഭൂമി തുടങ്ങിയവ കണക്കിലെടുക്കുമ്പോള്‍ ക്രിക്കറ്റ് ബോര്‍ഡ് മറ്റ് കായിക സംഘടനകള്‍ പോലെ പൊതു സ്ഥാപനമാണ്. അതിനാല്‍ സെക്ഷന്‍ നാല് 1 ബി പ്രകാരം ബിസിസിഐ വിവരാവകാശ നിയമത്തിന്‍റെ കീഴില്‍ വരുമെന്നും സിഐസി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ബിസിസിഐയെ വിവരാവകാശ നിയമത്തിന് കീഴില്‍ കൊണ്ട് വരണമെന്ന് നേരത്തെ ലോധ കമ്മറ്റിയും, മുഗ്ദള്‍ കമ്മറ്റിയും ശിപാര്‍ശ ചെയ്തിരുന്നു.