LiveTV

Live

National

സ്‍കൂളില്‍ ബീഫ് കൊണ്ടുവന്ന പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

സ്‍കൂളില്‍ ബീഫ് കൊണ്ടുവന്ന പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
Summary
റോസക്കൊപ്പം സ്കൂളിലേക്ക് ബീഫ് എത്തിച്ചു നല്‍കിയ ബിര്‍ജു എന്നയാളെയും പൊലീസ് അറസ്റ്റു ചെയ്തു.

സ്‍കൂള്‍ പരിസരത്ത് ബീഫ് പാചകം ചെയ്ത പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ പാകര്‍ ജില്ലയിലാണ് സംഭവം. പാകറിലെ സര്‍ക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ റോസ ഹന്‍സ്ദയാണ് അറസ്റ്റിലായത്. റോസക്കൊപ്പം സ്കൂളിലേക്ക് ബീഫ് എത്തിച്ചു നല്‍കിയ ബിര്‍ജു എന്നയാളെയും പൊലീസ് അറസ്റ്റു ചെയ്തു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് പൊലീസ് നടപടി. സ്കൂളിലെ വിദ്യാര്‍ഥികളാണ് പ്രിന്‍സിപ്പലിനെതിരെ പരാതി നല്‍കിയത്.

സ്‍കൂളില്‍ ബീഫ് കൊണ്ടുവന്ന പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

സ്കൂളില്‍ ഉച്ചഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്തുവെച്ചാണ് പ്രിന്‍സിപ്പലും ബീഫ് പാകം ചെയ്തതെന്നും വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയല്ല, പ്രിന്‍സിപ്പലിന് കഴിക്കാനായിരുന്നു പാചകമെന്നും പൊലീസ് പറഞ്ഞു. പ്രഥമദൃഷ്ട്യ വിദ്യാര്‍ഥികളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായ സാഹചര്യത്തിലാണ് റോസയേയും ബിര്‍ജുവിനെയും അറസ്റ്റ് ചെയ്തതെന്ന് ഡിസിപി ദിലീപ് കുമാര്‍ ഝാ അറിയിച്ചു. സ്കൂളില്‍ നിന്നു പിടിച്ചെടുത്ത ഇറച്ചി പരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. 2005 ലാണ് ഗോവധം നിരോധിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. പിന്നീട് ഇതു നിയമമാക്കുകയും ചെയ്തു. നിയമപ്രകാരം കുറ്റക്കാര്‍ക്ക് 5000 രൂപ വിഴയും അഞ്ച് വര്‍ഷം വരെ തടവുമാണ് ശിക്ഷ ലഭിക്കുക. ഈ മാസം ആദ്യം ഇഫ്താര്‍ പാര്‍ട്ടിയില്‍ ബീഫ് വിളമ്പിയെന്ന് ആരോപിച്ച് ജാര്‍ഖണ്ഡില്‍ ഒരാളെ ആള്‍ക്കൂട്ടം ആക്രമിച്ചിരുന്നു.