LiveTV

Live

National

മുംബൈ സ്ഫോടന കേസ് ; പ്രധാന പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി

മുംബൈ സ്ഫോടന കേസ് ; പ്രധാന പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി
Summary
 ദുബൈയില്‍ നിന്ന് ആയുധങ്ങള്‍ ഇറക്കുമതി ചെയ്യാനും സ്ഫോടനത്തിന് മുന്‍പ് നടന്ന ഗൂഢാലോചനയോഗത്തിലും പ്രധാനപ്രതി മുസ്തഫ ദോസ്ത പങ്കെടുത്തിരുന്നതായും കോടതി

1993 ലെ മുബൈ സ്ഫോടനപരന്പരയില്‍ വിചാരണനേരിട്ടതില്‍ ഒരാളൊഴികെ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് മുംബൈ ടാഡ കോടതി. പ്രതികള്‍ക്കെതിരായി ചുമത്തിയ ക്രിമിനല്‍ ഗൂഡാലോചന, കൊലപാതകം, ഭീകരപ്രവര്‍ത്തനം എന്നീ ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടു. ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും.. ദുബൈയില്‍ നിന്ന് ആയുധങ്ങള്‍ ഇറക്കുമതി ചെയ്യാനും സ്ഫോടനത്തിന് മുന്‍പ് നടന്ന ഗൂഢാലോചനയോഗത്തിലും പ്രധാനപ്രതി മുസ്തഫ ദോസ്ത പങ്കെടുത്തിരുന്നതായും കോടതി കണ്ടെത്തി.

സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ യാക്കൂബ് മേമനെ രണ്ട് വര്‍ഷം മുമ്പ് തൂക്കിലേറ്റിയിരുന്നു. അബുസലിം അടക്കമുള്ള 7 പ്രതികള്‍ക്കുള്ള ശിക്ഷാ വിധിയാണ് ഇന്നുണ്ടാവുക. കേസിന്റെ വിചാരണ ആരംഭിച്ചശേഷമാണ് വിദേശത്ത് ഒളിച്ച് താമസിച്ചിരുന്ന അബുസലീമിനെ പിടികൂടിയത്. 1993 മാര്‍ച്ച് 12ന് നടന്ന സ്ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു