LiveTV

Live

National

വന്‍ശക്തിയാകുന്നത് പിന്നെയാകാം, ആദ്യം കര്‍ഷകരുടെ രാജ്യമാകട്ടേ... രൂക്ഷ വിമര്‍ശവുമായി വിജയ്

വന്‍ശക്തിയാകുന്നത് പിന്നെയാകാം, ആദ്യം കര്‍ഷകരുടെ രാജ്യമാകട്ടേ... രൂക്ഷ വിമര്‍ശവുമായി വിജയ്
Summary
സിനിമയില്‍ മാത്രമല്ല ജീവിതത്തിലും കര്‍ഷകരുടെ ഉന്നമനത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നവനാണ് താനെന്ന് തെളിയിച്ച് തമിഴ് നടന്‍ വിജയ്.

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും കര്‍ഷകരുടെ ഉന്നമനത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നവനാണ് താനെന്ന് തെളിയിച്ച് തമിഴ് നടന്‍ വിജയ്. രാജ്യം വികസനത്തിന്റെ പിന്നാലെ പായുന്നതിന് പകരം കര്‍ഷക സൌഹൃദ രാഷ്ട്രമാകണമെന്ന് വിജയ് പറഞ്ഞു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിന് ഫലപ്രദമായ ഭരണനിര്‍വഹണമുണ്ടാകണം. ചെന്നൈയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്‍ശക്തിയാകുന്നത് പിന്നെയാകാം, ആദ്യം കര്‍ഷകരുടെ രാജ്യമാകട്ടേ... രൂക്ഷ വിമര്‍ശവുമായി വിജയ്

രാജ്യത്തിന് അന്നം നല്‍കുന്ന കര്‍ഷകര്‍ ഇന്ന് റേഷന്‍ അരിക്കായി കടയില്‍ കാത്തിരിക്കുകയാണ്. നമുക്ക് ഭക്ഷണം നല്‍കുന്ന കര്‍ഷകര്‍ ഇന്ന് ദുരിതത്തിലാണ്. രാജ്യത്തെ വികസനത്തിന്റെ കൊടുമുടിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കര്‍ഷകരെ ഇനിയും ദുരിതത്തിലേക്ക് തള്ളിവിട്ടാല്‍ അടുത്ത തലമുറയുടെ ഗതി പരിതാപകരമായിരിക്കും. മൂന്നു നേരം ഭക്ഷണം കിട്ടുന്നതു കൊണ്ടാണ് വിശപ്പിന്റെ വിലയോ ഭക്ഷണം കിട്ടാനുള്ള കഷ്ടപ്പാടോ നമുക്ക് അറിയാത്തത്. അതുകൊണ്ട് തന്നെയാണ് കര്‍ഷകരുടെ ദുരിതം എന്താണെന്ന് ആരും മനസിലാക്കാത്തത്. ഒരിക്കല്‍ ധാന്യത്തിനും പച്ചക്കറികള്‍ക്കും ക്ഷാമം വരുമ്പോഴായിരിക്കും കര്‍ഷകരുടെ വില നമ്മള്‍ മനസിലാക്കുക. ആദ്യം കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്തിയതിനു ശേഷം ഇന്ത്യയെ വന്‍ശക്തിയാക്കുന്നതിനായി ശ്രമിക്കാമെന്നും വിജയ് പറഞ്ഞു. അടുത്തിടെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ വെള്ളിത്തിരയില്‍ ചര്‍ച്ച ചെയ്ത വിജയ്‍യുടെ കത്തി എന്ന ചിത്രം വന്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സ്ഥിരം മസാല ഘടകങ്ങള്‍ക്കപ്പുറം കര്‍ഷകന്റെ ദുരിതമാണ് ചിത്രം ചര്‍ച്ച ചെയ്തത്. ഓരോ 30 മിനിറ്റിലും ഒരു കര്‍ഷകന്‍ എന്ന വീതം ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന യാഥാര്‍ഥ്യമാണ് ചിത്രം പറഞ്ഞുവെച്ചത്.