LiveTV

Live

National

ഈ മനുഷ്യന്‍റെ ഒരു ദിവസത്തെ ആഹാരം 3 കിലോ മുളക്

ഈ മനുഷ്യന്‍റെ ഒരു ദിവസത്തെ ആഹാരം 3 കിലോ മുളക്
Summary
പച്ചമുളകും, ചുവന്ന മുളകും, കുരുമുളകും, മുളകുപൊടിയും മോഹന്‍റെ പ്രിയ വിഭവങ്ങള്‍ തന്നെ.

ഭക്ഷണത്തിന് ശകലം എരിവും പുളിയുമില്ലെങ്കില്‍ അത് അതിന്റെ രുചിയെത്തന്നെ ബാധിക്കും. എന്നാല്‍ എരിവിത്തിരി കൂടിയാലോ, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വെള്ളം വന്ന്, മുഖമാകെ ചുവന്ന് ഒരുപരുവമാകും ഭക്ഷണം കഴിച്ചുകഴിയുന്പോഴേക്കും നമ്മള്‍. അറിയാതെ ഒരു മുളകോ മറ്റോ കടിച്ചുപോയാല്‍ ഉണ്ടാക്കുന്ന പരാക്രമം അതിലുമെത്രയോ ഏറെയാണ്...

ഈ മനുഷ്യന്‍റെ ഒരു ദിവസത്തെ ആഹാരം 3 കിലോ മുളക്

എന്നാല്‍ മധ്യപ്രദേശിലെ പ്യാരി മോഹന്റെ ഭക്ഷണം തന്നെ മുളകാണ്.. ദിവസം മൂന്നുകിലോ മുളകാണ് പ്യാരി മോഹന്റെ ഭക്ഷണം. എല്ലാതരത്തിലുമുള്ള മുളകുകളും ഈ 40കാരന് പ്രിയം തന്നെ. പച്ചമുളകും, ചുവന്ന മുളകും, കുരുമുളകും, മുളകുപൊടിയും മോഹന്റെ പ്രിയ വിഭവങ്ങള്‍ തന്നെ.

ഉച്ചഭക്ഷണത്തിന് ചോറിന് പകരം പച്ചക്കറിയും പഴങ്ങളും കഴിക്കുന്നവരെ പോലെ, വലിയ പ്ലേറ്റ് നിറയെ പച്ചമുളകും ചുവന്ന മുളകും വെച്ച് ആര്‍ത്തിയോടെ കഴിക്കുന്ന പ്യാരിക്ക് പ്രോത്സാഹനവുമായി നാട്ടുകാര്‍ ചുറ്റുമുണ്ട്. എന്നാല്‍ ഇതുവരെ മോഹന് വയറിന് എന്തെങ്കിലും പ്രശ്നങ്ങളോ, മറ്റെന്തെങ്കിലും അസുഖങ്ങളോ ഉണ്ടായിട്ടില്ല. തന്റെ ഗ്രാമത്തില്‍ ഒരു ചെറിയ സെലിബ്രിറ്റിതന്നെയാക്കി മാറ്റിയിട്ടുണ്ട് പ്യാരിയെ ആ മുളക് തീറ്റ.