LiveTV

Live

National

മീന്‍ വിഴുങ്ങിയാല്‍ ആസ്മ മാറുമോ ? വിചിത്ര ചികിത്സയുടെ വീഡിയോ വൈറല്‍

മീന്‍ വിഴുങ്ങിയാല്‍ ആസ്മ മാറുമോ ? വിചിത്ര ചികിത്സയുടെ വീഡിയോ വൈറല്‍
Summary
പ്രായവ്യത്യാസമില്ലാതെ മുതിര്‍ന്നവരെയും കുട്ടികളെയും ഒരു പോലെ ബുദ്ധിമുട്ടിക്കുന്ന രോഗമാണ് ആസ്‌മ.

പ്രായവ്യത്യാസമില്ലാതെ മുതിര്‍ന്നവരെയും കുട്ടികളെയും ഒരു പോലെ ബുദ്ധിമുട്ടിക്കുന്ന രോഗമാണ് ആസ്‌മ. ശ്വാസനാളത്തെ മുഴുവനായോ ഭാഗികമായോ ബാധിക്കുന്ന വായുസഞ്ചാരതടസവും ശ്വാസതടസവുമാണ് ആസ്മ. ഈ രോഗം ഭേദമാക്കാന്‍ വിവിധ തരത്തിലുള്ള ചികിത്സകളുണ്ട്. എന്നാല്‍ ഹൈദരാബാദില്‍ കാലങ്ങളായി നടന്നുവരുന്ന ഒരു വിചിത്ര ചികിത്സയുണ്ട്. മീന്‍ വിഴുങ്ങല്‍. രോഗിയെ കൊണ്ട് ജീവനുള്ള മീന്‍ വിഴുങ്ങിക്കുന്നതാണ് ചികിത്സാ രീതി.

മീന്‍ വിഴുങ്ങിയാല്‍ ആസ്മ മാറുമോ ? വിചിത്ര ചികിത്സയുടെ വീഡിയോ വൈറല്‍

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിനു പേരാണ് മീന്‍ വിഴുങ്ങല്‍ ചികിത്സക്കായി ഹൈദരാബാദില്‍ എത്തുന്നത്. കേരളത്തില്‍ നിന്നും നിരവധി പേര്‍ ഇവിടെ ചികിത്സക്ക് പോയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കുറവാണെന്ന് മാത്രം. കാലം കുറച്ച് കഴിഞ്ഞതോടെ പല കാരണങ്ങള്‍ കൊണ്ട് മീന്‍ ചികിത്സക്ക് ആരാധകര്‍ കുറഞ്ഞുവന്നു. എന്നാല്‍ ആന്ധ്രാപ്രദേശുകാര്‍ക്കിടയില്‍ ഇന്നും മീന്‍ വിഴുങ്ങല്‍ ചികിത്സ ഹിറ്റാണ്. ഹൈദരാബാദിലെ നംപള്ളി എക്സിബിഷന്‍ ഗ്രൌണ്ടിലാണ് ഇപ്പോള്‍ മീന്‍ വിഴുങ്ങല്‍ ചികിത്സ നടക്കുന്നത്. ഏകദേശം നാലു ലക്ഷത്തോളം പേര്‍ ഇവിടെ ചികിത്സക്കായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ഇഞ്ചുവരെ നീളമുള്ള വരാല്‍ മത്സ്യത്തെയാണ് രോഗികള്‍ക്ക് വിഴുങ്ങാന്‍ നല്‍കുക. ജീവനുള്ള മത്സ്യമായതുകൊണ്ട് തന്നെ തുപ്പിക്കളയാതിരിക്കാന്‍ കുറച്ച് ബലം പ്രയോഗിച്ചുതന്നെയാണ് രോഗിയെ കൊണ്ട് വിഴുങ്ങിക്കുക. മഞ്ഞ നിറത്തിലുള്ള ആയുര്‍വേദ കുഴമ്പിനുള്ളില്‍ പൊതിഞ്ഞാണ് മീന്‍ വായിലേക്ക് ഇടുന്നത്. ബഥിനി എന്ന കുടുംബമാണ് ഹൈദരാബാദില്‍ ഈ ആരോഗ്യ ക്യാമ്പ് നടത്തുന്നത്. എല്ലാ വര്‍ഷവും ജൂണില്‍ ആരോഗ്യ ക്യാമ്പ് നടത്താറുണ്ട്. പാരമ്പര്യ വൈദ്യന്മാരായ ഇവര്‍ 175 വര്‍ഷമായി ഈ ചികിത്സ നടത്തുന്നുവെന്നാണ് പറയപ്പെടുന്നത്.

എന്നാല്‍ മീന്‍ വിഴുങ്ങിയാല്‍ ആസ്മ പോലുള്ള രോഗം ഭേദമാകുമെന്ന വാദത്തെ അപ്പാടെ തള്ളിക്കളയുകയാണ് ആരോഗ്യ വിദഗ്ധര്‍. അശാസ്ത്രീയമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കവുമുണ്ടാകില്ല. എന്നാല്‍ ഇത് വൃത്തിയില്ലാത്ത ചികിത്സാ രീതിയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ പുതിയ തലമുറക്കാര്‍ ഈ ചികിത്സക്ക് വിധേയരാകാന്‍ തയാറാകാറില്ല. എങ്കിലും മുതിര്‍ന്നവരുടെ വിശ്വാസത്തിന്റെ പേരില്‍ ഇവരും നിര്‍ബന്ധിതരാകുകയാണ് ചെയ്യാറ്.