LiveTV

Live

National

യുജിസി, എഐസിടിഇ പിരിച്ചുവിടും: ഉന്നത വിദ്യാഭ്യാസത്തിനായി പുതിയ ഏജന്‍സി

യുജിസി, എഐസിടിഇ പിരിച്ചുവിടും: ഉന്നത വിദ്യാഭ്യാസത്തിനായി പുതിയ ഏജന്‍സി
Summary
ഹയര്‍ എജുക്കേഷന്‍ എംപവര്‍മെന്‍റ് റെഗുലേഷന്‍ ഏജന്‍സി അഥവ ഹീറ എന്ന പേരിലായിരിക്കും പുതിയ ഏജന്‍സി.

യുജിസിക്കും എഐസിടിഇക്കും പകരമായ ഉന്നത വിദ്യാഭ്യാസ രംഗത്തെ നിയന്ത്രണത്തിനായി പുതിയ ഏജന്‍സിയെ കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഹയര്‍ എജുക്കേഷന്‍ എംപവര്‍മെന്‍റ് റെഗുലേഷന്‍ ഏജന്‍സി അഥവ ഹീറ എന്ന പേരിലായിരിക്കും പുതിയ ഏജന്‍സി. ഇതിനായുള്ള പുതിയ ബില്ലിന് രൂപം നല്‍കുന്നതിന്‍റെ തിരക്കിലാണ് മാനവ വിഭവശേഷി വകുപ്പും നീതി ആയോഗും.

യുജിസി, എഐസിടിഇ പിരിച്ചുവിടും: ഉന്നത വിദ്യാഭ്യാസത്തിനായി പുതിയ ഏജന്‍സി

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നിയന്ത്രിക്കുന്ന സുപ്രധാന ഏജന്‍സികളാണ് യുണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷനും, ഓള്‍ ഇന്ത്യ കൌണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡുക്കേഷനും. ഈ രണ്ട് ഏജന്‍സികളെയും സംയോജിപ്പിച്ച് പുതിയ ഏജന്‍സി രൂപീകരിക്കാന്‍ നേരത്തെ നിരവധി പഠന കമ്മീഷനുകള്‍ കേന്ദ്ര സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത കാതലായ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായി ഈ ശിപാര്‍ശ ഉടന്‍ നടപ്പിലാക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹയര്‍ എജുക്കേഷന്‍ എംപവര്‍മെന്‍റ് രെഗുലേഷന്‍ ഏജന്‍സി അഥവ ഹീറക്ക് രൂപം നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരഭിച്ചു. ഇതിനായുള്ള പുതിയ ബില്‍ പണിപ്പുരയിലാണ്.

ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കെ കെ ശര്‍മയും, നീതി ആയോഗ് ചെയര്‍മാന്‍ അമിതാബ് കാന്തും അംഗങ്ങളായുള്ള കമ്മറ്റിയാണ് ബില്ലിന് രൂപം നല്‍കുന്നത്. ബില്ലിന് അന്തിമ രൂപം നല്‍കി നിയമമാകാന്‍ സമയമെടുക്കുമെന്നുള്ളതിനാല്‍ നിലവിലെ യുജിസി, എഐസിടിഇ നിയമങ്ങളില്‍ ചില ഭേദഗതികള്‍ കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. രണ്ട് ഏജന്‍സികള്‍ ഒരേ രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന അഭിപ്രായ സംഘട്ടനങ്ങളും, തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിലുള്ള കാലതാമസവും ഒഴിവാക്കാമെന്നതാണ് ഏക ഏജന്‍സി രൂപീകരിക്കുന്നതിന്‍റെ ഗുണങ്ങളായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്.