LiveTV

Live

National

എം പിമാര്‍ ഹാജരില്ലെന്ന് ലോക്‍സഭ: 100% ഹാജര്‍ 5 എംപിമാര്‍ക്ക് മാത്രം

എം പിമാര്‍ ഹാജരില്ലെന്ന് ലോക്‍സഭ: 100% ഹാജര്‍ 5 എംപിമാര്‍ക്ക് മാത്രം
Summary
കേരളത്തില്‍ നിന്ന് മുല്ലപ്പള്ളി മുന്നില്‍

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ലോക്‍സഭയില്‍ 100 ശതമാനം ഹജര്‍ രേഖപ്പെടുത്തിയത് 5 എംപിമാര്‍. രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയുടേയും ഹാജര്‍ നില 50 ശതമാനത്തിനടുത്താണ്. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ലോക്‍സഭാസമ്മേളനത്തില്‍ പങ്കെടുത്തത് വടകര എംപി മുല്ലപ്പള്ളി രാമചന്ദ്രനാണ്.

ഉത്തര്‍പ്രദേശിലെ ബാണ്ട മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എം പിയായ ഭൈരണ്‍ പ്രസാദ് മിശ്രയാണ് ലോകസഭയിലെ ഏറ്റവും സജീവമായ എംപിയെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. 100 ശതമാനം ഹാജരുള്ള ഭൈരണ്‍ പ്രസാദ് 1468 ചര്‍ച്ചകളിലും പങ്കെടുത്തുവെന്ന് എംപി മാരുടെ പ്രവര്‍ത്തനം വിലയിരുത്തുന്ന പിആര്‍എസ് ലെജിസ്ലേറ്റീവ് വ്യക്തമാക്കുന്നു. 545 എംപിമാരില്‍ 90 ശതമാനത്തിലേറെ ഹാജര്‍ നിലയുള്ളത് 133 പേര്‍ക്കാണ്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 59, രാഹുല്‍ ഗാന്ധി 54, മുലായം സിങ് യാദവ് 79 എന്നിങ്ങനെയാണ് മറ്റ് പ്രമുഖ നേതാക്കളുടെ ഹാജര്‍ നില. രാജ്യസഭയിലുള്ള പ്രമുഖ പാര്‍ട്ടി നേതാക്കളുടെ ഹാജര്‍ നില ഇങ്ങനെ: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി 87, ബിഎസ്‍പി അധ്യക്ഷ മായാവതി 90, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ 74, മന്‍മോഹന്‍ സിങ് 96.

കേരള എംപിമാരില്‍ 92 ശതമാനവുമായി മുല്ലപ്പള്ളി രാമചന്ദ്രനാണ് മുന്നില്‍. കേരളത്തിലെ 50 ശതമാനം എപിമാര്‍ക്കും 80 ശതമാനത്തിലേറെ ഹാജരുണ്ട്. കഴിഞ്ഞ സമ്മേളനത്തിനിടെ അന്തരിച്ച ഇ അഹമ്മദാണ് ഹാജര്‍ നിലയില്‍ പിന്നിലുള്ളത്.

രാജ്യസഭയില്‍ ഏറ്റവും കുറവ് ഹാജര്‍നില നോമിനേറ്റഡ് അംഗങ്ങളായ ചലച്ചിത്രതാരം രേഖയ്ക്കും സച്ചിനുമാണ്. രാജ്യസഭാ എംപിമാരില്‍ കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഹാജരുള്ളത് ഉപാധ്യക്ഷനായ പിജെ കുര്യനാണ്. ഏറ്റവും കുറവ് അബ്ദുള്‍ വഹാബിനും. നോമിനേറ്റഡ് എംപിയായ സുരേഷ് ഗോപിക്ക് 67 ശതമാനവും ഹാജരുണ്ട്. പ്രധാനമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ ഹാജര്‍ ബുക്കില്‍ ഒപ്പുവെക്കേണ്ടതില്ലാത്തതിനാല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ദേശീയ നേതാക്കള്‍ - ലോക്‍സഭ
സോണിയ ഗാന്ധി -59
രാഹുല്‍ ഗാന്ധി -54
മുലായം സിങ് യാദവ് -79
മല്ലികാര്‍ജ്ജുന ഖാര്‍ഗെ -92

സംസ്ഥാന നേതാക്കള്‍ - ലോക്‍സഭ

മുല്ലപ്പള്ളി രാമചന്ദ്രന്‍ -92
പി കെ ബിജു -89
ജോയ്സ് ജോര്‍ജ് - 87
കെസി വേണുഗോപാല്‍ -86
ഇന്നസെന്‍റ് -65
ഇടി മുഹമ്മദ് ബഷീര്‍ -80
ഇ അഹമ്മദ് -64
സി എന്‍ ജയദേവന്‍ -82

ദേശീയ നേതാക്കള്‍ - രാജ്യസഭ
സീതാറാം യെച്ചൂരി -87
മായാവതി -90
ശരത് പവാര്‍ -74‌
മന്‍മോഹന്‍ സിങ് -96
രേഖ -05
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ -07

സംസ്ഥാന നേതാക്കള്‍ - രാജ്യസഭ
പിജെ കുര്യന്‍ -95
അബ്ദുള്‍ വഹാബ് -37
ജോയ് എബ്രഹാം -74
എ കെ ആന്‍റണി -77
കെ കെ രാഗേഷ് -87
സുരേഷ് ഗോപി -67