LiveTV

Live

National

അതിര്‍ത്തിയില്‍ തിരിച്ചടിച്ച് ഇന്ത്യ

അതിര്‍ത്തിയില്‍ തിരിച്ചടിച്ച് ഇന്ത്യ
Summary
വ്യാഴാഴ്ച രാവിലെ അതിർത്തിയിലെ നൗഷേര, കൃഷ്ണഘാട്ടി മേഖലയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവെപ്പിനു മറുപടിയായാണ് ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യാക്രമണം

ജമ്മു കാഷ്മീർ അതിർത്തിയിലെ പാക് ആക്രമണത്തിന് ഇന്ത്യയുടെ മറുപടി. ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു. പാക് അധീന കാഷ്മീരിലെ ഭീംബറിലാണ് ഏറ്റുമുട്ടലുണ്ടായത്. ആറു പാക് സൈനികർക്കു പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ ഇസ്‌ലാമാബാദിലുള്ള ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ വിളിച്ചുവരുത്തി വിശദീകരണം തേടി. വ്യാഴാഴ്ച രാവിലെ അതിർത്തിയിലെ നൗഷേര, കൃഷ്ണഘാട്ടി മേഖലയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവെപ്പിന് മറുപടിയായാണ് ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യാക്രമണം.