LiveTV

Live

National

പശുവിനെ ദേശീയ മൃഗമാക്കണം: രാജസ്ഥാന്‍ കോടതി

പശുവിനെ ദേശീയ മൃഗമാക്കണം: രാജസ്ഥാന്‍ കോടതി
Summary
ഗോവധം നടത്തുന്നവര്‍ക്ക് ശിക്ഷ ജീവപര്യന്തമാക്കണമെന്നും കോടതി

പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. ഗോവധത്തിന് ശിക്ഷ ജീപരന്ത്യമാക്കി ഉയര്‍ത്തണമെന്നും കോടതി ശിപാര്‍ശ ചെയ്തു. ഒരു ഗോശാലയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ സ്വമേധയായിരുന്നു കോടതിയുടെ ശിപാര്‍ശകള്‍.

ജയ്പൂരിലെ ഒരു ഗോശാലയുടെ ശോചനീയാവസ്ഥ ചോദ്യം ചെയ്ത് പൂനം ചന്ദ് ബന്ദാരി എന്നയാള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചിരുന്നത്. ഹര്‍ജിയില്‍ മുനിസിപ്പല്‍ കമ്മീഷനോട് റിപ്പോര്‍‌ട്ട് തേടിയ ശേഷം സ്വമേധയായിരുന്നു ഗോ വധം സെബന്ധിച്ച കോടതിയുടെ പരമര്‍ശങ്ങള്‍. ഗോവധത്തിന് നിലവില്‍ ഓരോ സംസ്ഥാനങ്ങളിലും വെത്യസ്ഥമാണ് ശിക്ഷ. രാജസ്ഥാനില്‍ 3 മുതല്‍ 10 വര്‍ഷം വരെ തടവും 10000 രൂപ പിഴയുമാണ് ശിക്ഷ. ഇത് ജീവ പര്യന്തമാക്കി ഉയര്‍ത്തിക്കൂടെയെന്ന് കോടതി ചോദിച്ചു. പശുവിനെ ദേശീയ മൃഗമാക്കണമെന്നും അനുബന്ധമായി കേന്ദ്രത്തോട് കോടതി നിര്‍ദേശിച്ചു. കേന്ദ്രം പുറപ്പെടുവിച്ച കന്നുകാലി കശാപ്പ് നിയന്ത്രണ ചട്ടം രാജ്യത്ത് വലിയ വിവാദം സൃഷ്ടിക്കുന്നതിനിടെയാണ് ഗോവധവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ ഹൈക്കോടതിയുടെ ശിപാര്‍ശയും അഭിപ്രയപ്രകടനവും.