LiveTV

Live

National

യുപിയില്‍ മദ്യഷോപ്പ് ഉദ്ഘാടനം ചെയ്തത് വനിതാമന്ത്രി

യുപിയില്‍ മദ്യഷോപ്പ് ഉദ്ഘാടനം ചെയ്തത് വനിതാമന്ത്രി
Summary
മദ്യനിരോധനം ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്ത്രീകൾ പ്രക്ഷോഭം നടത്തുന്ന സമയത്താണ് ഉദ്ഘാടനം
യുപിയില്‍ മദ്യഷോപ്പ് ഉദ്ഘാടനം ചെയ്തത് വനിതാമന്ത്രി

ഉത്തർപ്രദേശില്‍ പുതുതായി ആരംഭിക്കുന്ന ഒരു ബിയര്‍ ബാര്‍ലര്‍ ഉദ്ഘാടനം ചെയ്തത് മന്ത്രിസഭയിലെ വനിതാമന്ത്രി. യോഗി ആദിത്യനാഥ് മന്ത്രി സഭയിലെ വനിതാ ശിശു ക്ഷേമ മന്ത്രി സ്വാതി സിങ് ബിയർ പാർലർ ഉദ്ഘാടനം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോർട്ട് തേടിയിട്ടുണ്ട്. സ്വാതി സിങ് ബിയർ ബാർ ഉദ്ഘാടനം ചെയ്യുന്ന ഫോട്ടോ ഇന്നലെയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മെയ് 20നാണ് സംഭവം നടന്നതെന്നാണ് സൂചന. മന്ത്രി ചില സീനിയർ ഉദ്യോഗസ്ഥർക്കൊപ്പം റിബൺ മുറിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിലൊന്ന്. മറ്റൊന്നില്‍ ഒരു ബിയര്‍ പാക്കറ്റ് കൈമാറ്റമാണുള്ളത്.

യുപിയില്‍ മദ്യഷോപ്പ് ഉദ്ഘാടനം ചെയ്തത് വനിതാമന്ത്രി

മദ്യനിരോധനം ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്ത്രീകൾ പ്രക്ഷോഭം നടത്തുന്ന സമയത്താണ് വനിതാ മന്ത്രി തന്നെ മദ്യഷാപ്പിന്റെ ഉദ്ഘാടകയായെത്തിയത് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ബഹുജൻ പാർട്ടി നേതാവ് മായാവതിയെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയതിന് സസ്പെൻഡ് ചെയ്യപ്പെട്ട ദയാശങ്കർ സിങ്ങിന്‍റെ ഭാര്യയാണ് സ്വാതി സിങ്.

യുപിയില്‍ മദ്യഷോപ്പ് ഉദ്ഘാടനം ചെയ്തത് വനിതാമന്ത്രി

മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം വനിതാ മന്ത്രി ബിയർ പാർലർ ഉദ്ഘാടനം ചെയ്ത സംഭവത്തിൽ വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ടെന്ന് സർക്കാരിന്റെ ഔദ്യോഗിക വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

സംഭവം ബി.ജെ.പിയുടെ ഇരട്ടമുഖമാണ് തെളിയിക്കുന്നതെന്ന് സമാജ് വാദി പാർട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. ബി.ജെ.പി മദ്യനിരോധനത്തിന് വേണ്ടി വാദിക്കുന്ന സമയത്താണ് മന്ത്രിമാർ ബിയർ ഷോപ്പുകൾ ഉദ്ഘാടനം ചെയ്യുന്നത്.

യുപിയില്‍ മദ്യഷോപ്പ് ഉദ്ഘാടനം ചെയ്തത് വനിതാമന്ത്രി

ഒരു വനിതയാണ് കടയുടമയെന്നും സ്ത്രീകളുടെ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് വനിതാ മന്ത്രി ഉദ്ഘാടനം ചെയ്തതെന്നാണ് ബി.ജെ.പിയുടെ നിലപാട്. സംസ്ഥാനത്ത് മദ്യം നിരോധിച്ചിട്ടില്ലെന്നും അതിനാല്‍ മദ്യഷോപ്പ് ഉദ്ഘാടനം ചെയ്ത മന്ത്രിയുടെ നടപടി നിയമവിരുദ്ധമല്ലെന്നും ഇവര്‍ വാദിക്കുന്നു.