LiveTV

Live

National

പശുവിറച്ചി വിറ്റുവെന്ന് ആരോപിച്ച് യുവാക്കള്‍ക്ക് ഗോസംരക്ഷകരുടെ ക്രൂരമര്‍ദനം

പശുവിറച്ചി വിറ്റുവെന്ന് ആരോപിച്ച് യുവാക്കള്‍ക്ക് ഗോസംരക്ഷകരുടെ ക്രൂരമര്‍ദനം
Summary
ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഹാരാഷ്ട്രയില്‍ വീണ്ടും ഗോ സംരക്ഷകരുടെ ആക്രമണം. പശുവിറച്ചി കച്ചവടം ചെയ്തുവെന്നാരോപിച്ചാണ് രണ്ട് മാംസകച്ചവടക്കാരെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പശുവിറച്ചി വിറ്റുവെന്ന് ആരോപിച്ച് യുവാക്കള്‍ക്ക് ഗോസംരക്ഷകരുടെ ക്രൂരമര്‍ദനം

മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലാണ് ഇന്നലെ പശുസംരക്ഷകരുടെ ആക്രമണം നടന്നത്. ഏഴംഗസംഘമായിരുന്നു ആക്രമണത്തിന് പിന്നില്‍. ആക്രമണത്തിന് ശേഷം യുവാക്കളെ പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു. സംഭവവുമായി ബന്ധപ്പെട്ട് 9 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പശുവിറച്ചി വില്‍പ്പന നടത്തിയെന്ന പരാതിയില്‍ കച്ചവടക്കാര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിശദമായ പരിശോധനക്ക് മാംസം നാഗ്പൂരിലെ ലാബിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു.