LiveTV

Live

National

ഒന്ന് വെറ്റിലക്കൂട്ടി മുറുക്കാതെ എന്ത് ജീവിതം; മുറുക്കാന്‍ കട തേടിവരുന്ന ആനയുടെ വീഡിയോ വൈറല്‍

ഒന്ന് വെറ്റിലക്കൂട്ടി മുറുക്കാതെ എന്ത് ജീവിതം; മുറുക്കാന്‍ കട തേടിവരുന്ന ആനയുടെ വീഡിയോ വൈറല്‍
Summary
കഴിഞ്ഞ 14 കൊല്ലമായി ഈ 'ദേശിപാന്‍' കിട്ടാതെ ആന കടയില്‍ നിന്ന് പോകില്ല
ഒന്ന് വെറ്റിലക്കൂട്ടി മുറുക്കാതെ എന്ത് ജീവിതം; മുറുക്കാന്‍ കട തേടിവരുന്ന ആനയുടെ വീഡിയോ വൈറല്‍

തുന്നല്‍ക്കാരന്റെയും ആനയുടെയും കഥ മലയാളികള്‍ക്ക് ഏറെ പരിചയമാണ്. എന്നാലിതാ ഇവിടെ ഒരു ആനയും വെറ്റിലക്കടക്കാരനുമാണ് ഇവിടെ കഥാപാത്രങ്ങള്‍.

മധ്യപ്രദേശിലെ സാഗറില്‍ നിന്നുള്ള ഒരു വീഡിയോയും ആ വീഡിയോയിലെ ആനയും സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണിപ്പോള്‍. എഎന്‍ഐ ആണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്.

തന്റെ പ്രിയ വെറ്റില മുറുക്ക് തേടി കഴിഞ്ഞ 14 വര്‍ഷമായി ഈ വെറ്റിലക്കടയിലെ സ്ഥിരം സന്ദര്‍ശകയാണ് ഈ പിടിയാന. കടയിലെ ദേശി പാന്‍ എന്നറിയപ്പെടുന്ന മുറുക്ക് കൂട്ടാണ് ആനയ്ക്ക് പ്രിയം.