LiveTV

Live

National

മൃഗബലി നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി

മൃഗബലി നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി
Summary
നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങളില്‍ ഇടപെടാനാകില്ല. അത് മതവികാരം വൃണപ്പെടുത്താന്‍ സാധ്യതയുണ്ട്

മതാചാര പ്രകാരമുളള മൃഗബലി നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി. നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങളില്‍ ഇടപെടാനാകില്ല. അത് മതവികാരം വൃണപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

തമിഴ്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന അധ്യക്ഷന്‍ വരാക്കി രാധകൃഷ്ണനാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. മതാചാരത്തിന്റെ പേരിലോ മറ്റേതെങ്കിലും ആഘോഷങ്ങള്‍ക്കോ മൃഗങ്ങളെ കൊല്ലുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. മൃഗബലി സമത്വം, ജീവിക്കാനുള്ള അവകാശം എന്നിവയുടെ ലംഘനമാണെന്നും അതിനാല്‍ 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം ശക്തമാക്കണമെന്നുമായിരുന്നു ഹരജി. ഈ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല. മതാചാര പ്രകാരമുള്ള മൃഗബലി നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തു.

ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന്റെ അധ്യക്ഷതയിലുളള ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബക്രീദിന് മൃഗബലി അടിയന്തിരമായി തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. എന്നാല്‍ കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഹിന്ദു, മുസ്‍ലിം മതാചാരപ്രകാരമുളള മൃഗബലികള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന് സംഘടന നേരത്തെ കത്ത് നല്‍കിയിരുന്നു.