LiveTV

Live

National

കശ്മീരില്‍ സംഘര്‍ഷം തുടരുന്നു; ഒരു ഭീകരനെ കൂടി വധിച്ചതായി സൈന്യം

കശ്മീരില്‍ സംഘര്‍ഷം തുടരുന്നു; ഒരു ഭീകരനെ കൂടി വധിച്ചതായി സൈന്യം
Summary
ഇന്ന് പുലര്‍ച്ചെയാണ് കശ്മീരിലെ പൂഞ്ച് സെക്ടറില്‍ നുഴഞ്ഞ്കയറ്റശ്രമം പരാജയപ്പെടുത്തിയത്. ഇന്നലെ റാംപൂരില്‍ നുഴഞ്ഞ്കയറ്റ ശ്രമം പരാജയപ്പെടുത്തിയ സൈന്യം 6 ഭീകരരെ വധിച്ചിരുന്നു.

ജമ്മുകശ്മീരിലെ പൂ‍ഞ്ച് സെക്ടറില്‍ ഒരു ഭീകരനെ കൂടി വധിച്ചതായി സൈന്യം. ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹമ്മദ് ഭട്ടിനെ സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെ കശ്മീരില്‍ ആരംഭിച്ച സംഘര്‍ഷം തുടരുകയാണ്. വിവിധ ഇടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സൈന്യവും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെയാണ് കശ്മീരിലെ പൂഞ്ച് സെക്ടറില്‍ നുഴഞ്ഞ്കയറ്റശ്രമം പരാജയപ്പെടുത്തിയത്. ഇന്നലെ റാംപൂരില്‍ നുഴഞ്ഞ്കയറ്റ ശ്രമം പരാജയപ്പെടുത്തിയ സൈന്യം 6 ഭീകരരെ വധിച്ചിരുന്നു. ഹിസ്ബുല്‍ മുജാഹിദീന്‍ കമാണ്ടര്‍ സബ്സര്‍ ഭട്ടിനെ സൈന്യം കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇന്നലെ കശ്മീരില്‍ പ്രക്ഷോഭം ആരംഭിച്ചത്. സൈന്യവും പ്രക്ഷോഭകരും തമ്മില്‍ നിരവധി ഇടങ്ങളില്‍ ഏറ്റുമുട്ടി. പൊലീസ് വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

താഴ്വരയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ണമായും റദ്ദ് ചെയ്തിരിക്കുകയാണ്. വിഘടനവാദസംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ഹര്‍ത്താല്‍ തുടരുകയാണ്. ഇന്നലെ ത്രാലില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഹിസ്ബുല്‍മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍വാനിയുടെ പിന്‍ഗാമിയായ സബ്സര്‍ ഭട്ട് കൊല്ലപ്പെടുന്നത്. സബ്സര്‍ ഭട്ടിനൊപ്പം ഒരു പതിനഞ്ച് വയസ്സുകാരനും കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഫൈസാന്‍ മുസാഫറും ഹിസ്ബ് കമാന്‍ഡര്‍ ആണെന്ന് സൈന്യം അറിയിച്ചിരുന്നു. സംഘര്‍ഷം വ്യാപിച്ചതിനെ തുടര്‍ന്ന് സിവില്‍ സര്‍വ്വീസ് അടക്കമുള്ള പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്.